Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Aug 2025 10:38 IST
Share News :
പൊന്നാനി : പൊന്നാനി മണ്ഡലത്തിൽ ഒരു കോടി 68 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ മാറഞ്ചേരി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ബ്ലോക്ക് പബ്ലിക് ഹെൽത്ത് ലാബിന്റെ പുതിയ കെട്ടിടവും മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ മാറഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിനായി നിർമ്മിച്ച പുതിയ കെട്ടിടവും ആരോഗ്യ- വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നാടിന് സമർപ്പിച്ചു .
രോഗീസൗഹൃദ അന്തരീക്ഷമാണ് ആശുപത്രികളിൽ ഉണ്ടാവേണ്ടതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. അതിന് സാങ്കേതിക വിദ്യയുടെ വളർച്ച അനിവാര്യമാണ്. സംസ്ഥാനത്തെ ലാബുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തരത്തിൽ ' നിർണയ ' എന്ന പേരിൽ സംവിധാനം ഒരുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മാറഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹബ് ലാബിൽ സ്ഥിരം ലാബ് ടെക്നിഷ്യൻ തസ്തികയുടെ കാര്യത്തിൽ തീരുമാനമെടുക്കും. പൊന്നാനി മാതൃശിശു ആശുപത്രിയിൽ ആവശ്യമായ തസ്തികകൾ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
2023 ൽ സി എച്ച് സി യെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതിന് 35.20 ലക്ഷം രൂപ ഫണ്ട് വകയിരുത്തിയിരുന്നു. ഇതുപയോഗിച്ചാണ് ഹബ് ലാബിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. 2022- 23 സാമ്പത്തിക വർഷത്തിൽ ഫിനാൻസ് ഗ്രാൻഡ് ഫണ്ട് 27.57 ലക്ഷം രൂപ ഉപയോഗിച്ച് ലാബിലേക്ക് ആവശ്യമായ അത്യാധുനിക ഉപകരണങ്ങൾ വാങ്ങുകയും ലാബിന്റെ ഇൻറീരിയൽ വർക്കുകൾ പൂർത്തീകരിക്കുകയും ചെയ്തു. ഹബ് ലാബ് ആരംഭിക്കുന്നതിനു മുൻപ് 16 ലാബ് ടെസ്റ്റുകൾ മാത്രം ലഭ്യമായിരുന്ന ലാബിൽ നിലവിൽ 65 ടെസ്റ്റുകൾ ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാണ്. കൂടാതെ മാസത്തിൽ 360 രോഗികൾക്ക് 967 ടെസ്റ്റുകൾ ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോൾ മാസത്തിൽ 1500 രോഗികൾക്ക് 8500 ഓളം ടെസ്റ്റുകൾ ചെയ്യാൻ സാധിക്കും. കാലത്ത് 8 മണി മുതൽ ലാബ് സൗകര്യം ലഭ്യമാണ്. ഹെൽത്ത് ഗ്രാൻഡ് 42.17 ലക്ഷം ഉപയോഗിച്ച് ഹബ് ലാബിന് മുകളിൽ ബ്ലോക്ക് പബ്ലിക് ഹെൽത്ത് യൂണിറ്റ് നിർമ്മിക്കുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. 2025ലെ സംസ്ഥാന കായ കൽപ്പ കമൻഡേഷൻ അവാർഡും സി എച്ച് സിയെ തേടി എത്തിയിരുന്നു.
മാറഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട നിർമ്മാണത്തിനായി വിവിധ ഫണ്ടുകൾ വകയിരുത്തിയ 66.82 ലക്ഷം രൂപയാണ് ഉപയോഗപ്പെടുത്തിയത്.
Follow us on :
Tags:
More in Related News
Please select your location.