Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുതിയ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൽ ചെയ്ത് ലിറ്റിൽ കൈറ്റ്സ് ടീം.

14 Aug 2025 12:25 IST

Jithu Vijay

Share News :

തിരൂരങ്ങാടി : എസ്.എസ്.എം.ഒ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എജ്യൂക്കേഷനിലെ മുഴുവൻ ലാപ്‌ടോപ്പുകളിലും, ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിലെ Little Kites അംഗങ്ങളുടെ നേതൃത്വത്തിൽ Ubuntu 22.04 ഓപ്പറേറ്റിംഗ് സിസ്റ്റം വിജയകരമായി ഇൻസ്റ്റാൾ ചെയ്തു. വിദ്യാർത്ഥികൾ സ്വന്തമായി നിർവഹിച്ച ഈ പ്രവർത്തനം, സ്കൂളിന്റെ സാങ്കേതിക പരിശീലന രംഗത്ത് ഒരു ശ്രദ്ധേയ നേട്ടമായി മാറി.


പ്രവർത്തനങ്ങൾക്ക് ഐ.ടി.ഇ. പ്രിൻസിപ്പാൾ യു. മുഹമ്മദ് ഷാനവാസ്, ഒ.എച്ച്.എസ്.എസ് തിരൂരങ്ങാടിയിലെ എസ്.ഐ.ടി.സി അധ്യാപകൻ കെ. നസീർ ബാബു മാസ്റ്റർ, Little Kites മെൻ്റർമാരായ ഷംസുദ്ധീൻ കാനാഞ്ചേരി, പി. റസീന ടീച്ചർ എന്നിവർ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും സാങ്കേതിക സഹായങ്ങളും നൽകി.


Ubuntu 22.04 ഇൻസ്റ്റലേഷൻ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള വിദ്യാർത്ഥികളുടെ അറിവും പ്രായോഗിക പരിചയവും വർധിപ്പിക്കുന്നതിന് മികച്ച അവസരമായി.

ഇത് Little Kites അംഗങ്ങൾക്ക് അവരുടെ പഠനത്തിനപ്പുറം, പ്രായോഗിക സാങ്കേതിക ലോകത്തിൽ ആത്മവിശ്വാസം നേടാനും ടീമിന്റെ സഹകരണശേഷി തെളിയിക്കാനും ഇടയായി. നേരത്തെ സ്കൂളിലെ മുഴുവൻ ലാപ്ടോപുകളിലും ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ തന്നെയായിരുന്നു ഇൻസ്റ്റലേഷൻ നടത്തിയത്.


ഈ നേട്ടം വിദ്യാർത്ഥികളുടെ സമർപ്പണത്തിന്റെയും അധ്യാപകരുടെ പ്രോത്സാഹനത്തിന്റെയും ഫലമാണെന്ന് ഹെഡ്മാസ്റ്റർ കെ.കെ. ഉസ്മാൻ കൊടിയത്തൂർ അഭിപ്രായപ്പെട്ടു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ നേരിട്ട് അഭിനന്ദിക്കുകയും ചെയ്തു.



Follow us on :

More in Related News