Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

10 Dec 2025 20:54 IST

NewsDelivery

Share News :

വാഴയൂർ: സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി, ഓട്ടോണമസ് സ്‌ ഥാപനത്തിലെ എൻഎസ്എസും മൈക്രോബയോളജി ഡിപ്പാർട്ട്മെന്റും ചേർന്ന്, കോഴിക്കോട് ട്രിനിറ്റി സൂപ്പർ സ്‌പെഷ്യാലിറ്റി ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച നേത്രപരിശോധന ക്യാമ്പ് വലിയ വിജയമായി. 400-ലധികം പേർക്ക് ക്യാമ്പിന്റെ ഗുണഫലം ലഭിച്ചു.

വൈസ് പ്രിൻസിപ്പൽ ശ്രീ. മുഹമ്മദ് കാമിൽ ടി.പി. ഉദ്ഘാടനം നിർവഹിച്ചു. ട്രിനിറ്റി മാർക്കറ്റിംഗ് മാനേജർ ഷിജു സുധാകരൻ, സിനി ആർട്ടിസ്റ്റ് നസറുല്ല വാഴക്കാട്, മൈക്രോബയോളജി വകുപ്പ് മേധാവി മിസ്. ഫർഹാ ബറാമി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീ. മുജീബ് റഹിമാൻ കാട്ടാളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പ്രണയം: കണ്ണൂരിൽ ലീഗ് സ്ഥാനാർത്ഥി പോയത് ഇഷ്ടപ്രകാരം; മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാകും

സൗജന്യ കൺസൾട്ടേഷനും സ്ക്രീനിംഗും ഉൾപ്പെടെ വിവിധ നേത്രപരിശോധന സേവനങ്ങൾ ക്യാമ്പിൽ ലഭ്യമായി. ഒപ്റ്റോമെട്രിസ്റ്റുകളായ അതുല്യ വി.യും തൻഹ സി.പി.യും മെഡിക്കൽ സംഘത്തെ നയിച്ചു. എൻഎസ്എസ് വളണ്ടിയർമാർ സെക്രട്ടറിമാരായ ഹിഷാം, റിസ് ല എന്നിവർ പരിപാടിയുടെ സംഘാടനത്തിൽ നിർണായക പങ്കുവഹിച്ചു.

വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ

Follow us on :

More in Related News