Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Oct 2025 12:01 IST
Share News :
കോഴിക്കോട് : മലബാർ ക്ഷേത്രങ്ങളിലെ പൊന്നും പണവും ഭൂമിയും ദേവസ്വംബോർഡ് കൊള്ളയടിക്കുകയാണെന്ന് ശിവസേന കോഴിക്കോട് ജില്ലാകമ്മിറ്റി ആരോപിച്ചു.
കോഴിക്കോട് ശ്രീ തളിമഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം നടത്തിയ ആളെ മനസ്സിലായിട്ടും അയാളെ ആ സ്ഥാനത്തുനിന്ന് മാറ്റാതെ തൽസ്ഥാനത്ത് തന്നെ നിലനിർത്തുകയാണ് ചെയ്‌തത്. അതുപോലെ തളി ശ്രീ മഹാശിവക്ഷേത്ര ത്തിൻ്റെ നാല് ഏക്കറോളം ഭൂമി സ്വകാര്യ വ്യക്തികൾ കയ്യേറിയിട്ടും അവിടെ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മൗനാനുവാദം നൽകുകയാണ് ചെയ്യുന്നത്. ബാലു ശ്ശേരി കോട്ട ക്ഷേത്രത്തിലെ 20ഓളം പവൻ സ്വർണ്ണമാണ് കൊള്ളയടിച്ചത്. മലബാർ ദേവസ്വം ബോർഡ് ഒരു വൻകൊള്ളസംഘമായി മാറികൊണ്ടിരിക്കുകയാണ്. ശക്തമായ സമരപ്രക്ഷോഭ പരിപാടികളും എല്ലാഹിന്ദുസംഘടനകളെയും ഒരുമിച്ച് ചേർത്തുകൊണ്ട് ഒരു ആക്ഷൻ കമ്മിറ്റി രൂപീകരിക്കാനും ശിവസേന കോഴിക്കോട് ജില്ലാകമ്മിറ്റി തീരുമാനിച്ചു പത്രസമ്മേളനത്തിൽ കോഴിക്കോട് ജില്ലാപ്രസിഡണ്ട് പേരൂർ ഹരിനാരായണൻ ജില്ലാ സെക്രട്ടറി ശ്രീജിത്ത് മാണിക്കോത്ത് ട്രഷറർ അരുൺകുമാർ പൊരുമണ്ണ വൈസ് പ്രസിഡണ്ട് ജിതേന്ദ്രൻ പന്തീരങ്കാവ് ജോ. സെക്രട്ടറി ദീപക് പന്തീരങ്കാവ് എന്നിവർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.