Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jul 2025 08:14 IST
Share News :
കോഴിക്കോട് ; കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം കാരണം റോഡിൽ ജീവനുകൾ നഷ്ടപ്പെടുന്നത് ആവർത്തിക്കപ്പെടുകയാണ്. ഈ റൂട്ടിലോടുന്ന പല ബസുകളിലെയും ജീവനക്കാരായി പ്രവർത്തിക്കുന്നത് ലൈസൻസ് പോലുമില്ലാത്ത ക്രിമിനൽ സംഘമാണ്. ഇതിന് വേണ്ടരീതിയിലുള്ള പരിശോധനയോ നടപടികളോ മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാത്തതാണ് ഇത്തരം പ്രശ്നങ്ങൾ വീണ്ടും ആവർത്തിക്കപ്പെടാൻ കാരണം. കഴിഞ്ഞദിവസം പേരാമ്പ്രയിൽ സ്വകാര്യ ബസ്സിന്റെ അമിതവേഗത കാരണം അപകടമുണ്ടായി ഒരു വിദ്യാർത്ഥി മരണപ്പെട്ടതിനെ തുടർന്ന് ജനരോക്ഷവും പ്രതിഷേധങ്ങളും ഭയന്ന് സ്വകാര്യ ബസ്സുകൾ സർവീസ് നിർത്തിവച്ചിരിക്കുകയാണ്. ഇത് വിദ്യാർഥികളെ ഉൾപ്പെടെ നിരവധി സാധാരണക്കാരെ ബാധിക്കുന്ന പ്രശ്നമായി മാറിയതിനാൽ ജില്ലാ കളക്ടർ മുൻകൈയെടുത്ത് അടിയന്തരമായി സർവ്വകക്ഷി യോഗം വിളിച്ചു പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് കെ.എസ്.യു ജില്ലാ പ്രസിഡണ്ട് വി.ടി സൂരജ് ആവശ്യപ്പെട്ടു.
കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ ബസ്സുകൾക്ക് മതിയായ വേഗത്തിൽ സർവീസ് നടത്താനുള്ള സമയക്രമങ്ങൾ അനുവദിക്കാനും. ബസുകളിൽ കൃത്യമായ ഇടവേളകളിൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന കർശനമാക്കാനും പേരാമ്പ്ര ഉള്ളിയേരി ബസ് സ്റ്റാൻഡുകളിൽ സ്വകാര്യ ബസ്സുകൾ സർവീസ് നടത്തുമ്പോൾ സമയക്രമം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ പോലീസ് എയിഡ് പോസ്റ്റുകൾ സ്ഥാപിക്കണമെന്നും കെ.എസ്.യു ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു
Follow us on :
More in Related News
Please select your location.