Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡോ.ഹുസൈൻ മടവൂർ സൽമാൻ ഖുർഷിദിനെ സന്ദർശിച്ചു.

24 Jan 2025 10:10 IST

enlight media

Share News :

ഡൽഹി : ബീഹാർ സന്ദർശനം കഴിഞ്ഞ് ഡൽഹിയിലെത്തിയ ഹ്യൂമൺ റിസോഴ്സ് ഡെവലപ്മെൻ്റ് ഫൗണ്ടേഷൻ (എഛ് ആർ ഡി ഫ്) ചെയർമാൻ ഡോ. ഹുസൈൻ മടവൂർ മുൻകേന്ദ്ര മന്ത്രി സൽമാൻ ഖുർഷിദുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ ഇന്ത്യാ ഇസ്ലാമിക് കൾചറിൽ സെൻ്ററിൻ്റെ (IICC) പുതിയ പ്രസിഡൻ്റ് കൂടിയാണിപ്പോൾ സൽമാൻ ഖുർഷിദ്. ഹുസൈൻ മടവൂർ കഴിഞ്ഞ പതിനഞ്ച് വർഷമായി ഈ സെൻ്ററിൻ്റെ ലൈഫ് മെംബർ ആയി പ്രവർത്തിച്ച് വരുന്നു. HRDF ൻ്റെയും ഡൽഹി ഇസ് ലാഹി സെൻ്ററിൻ്റെയും പല പരിപാടികളും ഇൻഡ്യാ ഇസ്ലാമിക് കൾച്ചറൽ സെൻ്ററിൽ നടത്താറുണ്ട്.

2017 ൽ കൂരിയാട് നടന്ന മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്ത കാര്യം സൽമാൻ ഖുർഷിദ് ഓർത്തെടുത്തു.

ഇന്ത്യയിലെ അറബ് ലീഗ് അംബാസിഡർ ഡോ. മാസിൻ അൽ മസ്ഊദി ,ഫലസ്തീൻ അംബാസിഡർ ഡോ. അബ്ദുറസാക് അബൂ ജസർ എന്നിവരുമായും ഡോ. മടവൂർ കൂടിക്കാഴ്ച നടത്തി.

Follow us on :

More in Related News