Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിശബ്ദ സാന്നിധ്യമായി ദോസ്ത് സജിത്

03 Jan 2025 14:45 IST

enlight media

Share News :

ദോസ്ത് എന്ന് കൂട്ടുകാർ വിളിക്കുന്ന പത്തനംതിട്ട സ്വദേശിയായ എ എം സജിത് വേറിട്ട വഴികളിലൂടെ തന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുകയാണ്. ബധിരനായ സജിത് കാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കുന്നതിനായി പലതവണ കേശ ദാനം നിർവ്വഹിച്ചിട്ടുണ്ട്. രണ്ടു വർഷത്തിലധികമായി നീട്ടി വളർത്തിയ മുടി ഫറോക്കിലെ മീരാക്കിൾ ചാരിറ്റബിൾ ട്രസ്റ്റിന് കൈമാറാൻ വേണ്ടിയാണ് ഇത്തവണ കോഴിക്കോട്ടെത്തിയത്.

39 വയസുള്ളതിനാൽ മുടി നീട്ടി വളർത്തുമ്പോൾ ഉള്ള പ്രയാസങ്ങൾ കൂടി വരുന്നുണ്ടെങ്കിലും ഇനിയും കഴിയുന്നത്ര തവണ മുടി ദാനം ചെയ്യാൻ തന്നെയാണ് ദോസ്തിന്റെ തീരുമാനം. കേശ ദാനത്തിന് പുറമെ പതിവായി രക്തദാനവും ചെയ്യുന്നുണ്ട്. പത്തനംതിട്ട സായുധ പോലീസ് ബറ്റാലിയനിൽ ക്ലർക്ക് ആയി ജോലി ചെയ്തു വരുന്ന ദോസ്തിന്റെ ബധിരയായ ഭാര്യ അനിയും മക്കളായ എയ്ഞ്ചൽ ആൻ സജിത്, ജൂവൽ ആൻ സജിത് എന്നിവരും ജീവകാരുണ്യ പ്രവർത്തന രംഗത്ത് പൂർണ്ണ പിന്തുണയുമായി രംഗത്തുണ്ട്. ശ്രവണ പരിമിതിയുള്ളവര്ക്ക് മികച്ചൊരു ഗൈഡ് കൂടെയായ ദോസ്ത് സജിത്ത് സംസ്ഥാനത്തുടനീളം അവർക്കായി വിവിധ ബോധവൽക്കരണ പരിപാടികളിൽ സജീവമാണ്.

കോഴിക്കോട്ടെ സുഹൃത്തുക്കളും ഭിന്നശേഷി ശാക്തീകരണ പ്രവർത്തകനായ വി എ യൂസഫ്നൊപ്പം എത്തിയ ദോസ്ത് സജിത്തിൽ നിന്നും മിരക്കിൾ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളായ ഫാറൂഖ്, നവാസ് എന്നിവർ മുടി ഏറ്റുവാങ്ങി.

Follow us on :

More in Related News