Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യൂത്ത് ഫ്രണ്ട് എം നിയോജക മണ്ഡലം മഹാറാലിയും പൊതുസമ്മേളനവും30 ന് കടുത്തുരുത്തിയിൽ

27 Aug 2025 21:15 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി : യൂത്ത് ഫ്രണ്ട് എം കടുത്തുരുത്തി നിയോജക മണ്ഡലം റാലിയും സമ്മേളനവും 30 ന് കടുത്തുരുത്തിയിൽ നടക്കുമെന്ന് യൂത്ത് ഫ്രണ്ട് എം നിയോജക മണ്ഡലം പ്രസിഡൻ്റ് ബിബിൻ വെട്ടിയാനിയ്ക്കൽ, പാർട്ടി നിയോജകമണ്ഡലം പ്രസിഡണ്ട് തോമസ് .T. കീറപ്പുറം, യുത്ത് ഫ്രണ്ട് (M) സംസ്ഥാന പ്രസിഡൻ്റ് സിറിയക് ചാഴികാടൻ, ഭാരവാഹികളായ ജോർജ് സെബാസ്റ്റ്യൻ പാലയ്ക്കത്തടം, ഷിബി മാപ്പിള പറമ്പിൽ, അനൂപ് പറമ്പൻ, ലിജു മേക്കാട്ട് ഷിജോ ചെന്നേലി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  യുവജന ശക്തി വിളിച്ചോതുന്ന റാലിയും പൊതുസമ്മേളനവും കേരള യൂത്ത് ഫ്രണ്ട് എം കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഒരുക്കിയിട്ടുള്ളതെന്ന് ഭാരവാഹികൾ പറഞ്ഞു.

 30ന്  ശനിയാഴ്ച നാലിന് നിയോജക മണ്ഡലത്തിലെ 11 പഞ്ചായത്തുകളിൽ നിന്ന് 12 മണ്ഡലം കമ്മിറ്റികളിലെ പ്രതിനിധികളായി ആയിരക്കണക്കിന് പ്രതിനിധികൾ പങ്കെടുക്കും. 

 2500 ലേറെ യുവജനങ്ങൾ ചിട്ടയായി പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. 

30 ന് നാലിന് കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷനിൽ നിന്ന് 12 മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിൽ റാലി ആരിക്കും. 

 മണ്ഡലം പ്രസിഡൻ്റുമാരുടെ പിന്നിൽ 10 പേർക്ക് ഒരു ടീം ക്യാപ്റ്റൻ എന്ന നിലയിൽ നേതാക്കന്മാരും തുടർന്ന് പ്രവർത്തകരും അണിചേരുംവിധമാണ് റാലി ക്രമീകരിച്ചിരിക്കുന്നത്. 

 വാദ്യ മേളങ്ങളുടെ അകമ്പടിയും ഉണ്ടായിരിക്കും. 

 റാലി കടുത്തുരുത്തി ടൗണിലൂടെയെത്തി തളിയിൽ ക്ഷേത്ര കവാടം വഴി  കടുത്തുരുത്തി പഞ്ചായത്ത് പാർക്കിംഗ് ഗ്രൗണ്ടിൽ സമാപിക്കും. 

റാലിക്ക് ശേഷം ടൗണിലെ പഞ്ചായത്ത് പാർക്കിംഗ് ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കുന്ന പന്തലിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണി എം പി റാലിയെ അഭിവാദ്യം ചെയ്യും. 

തുടർന്ന് പൊതു സമ്മേളനം. ജോസ് കെ. മാണി എം പി ഉദ്ഘാടനം ചെയ്യും .

 യൂത്ത് ഫ്രണ്ട് എം കടത്തുരുത്തി നിയോജകമണ്ഡലം പ്രസിഡണ്ട് ബിബിൻ വെട്ടിയാനിയ്ക്കൽ അധ്യക്ഷത വഹിക്കും. 

 കേരള കോൺസ് എം പാർട്ടി എംഎൽഎമാരും പാർട്ടിയുടെയും യൂത്ത് ഫ്രണ്ടിന്റെയും സംസ്ഥാന ജില്ല നേതാക്കന്മാരും പങ്കെടുക്കും . 

 റാലിക്കും പൊതുസമ്മേളനത്തിനും മുന്നോടിയായി 12 മണ്ഡലങ്ങളിലും യൂത്ത് ഫ്രണ്ടിന്റെ മേഖലാ സമ്മേളനങ്ങൾ നടത്തിയിരുന്നു. പാർട്ടി

ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്,

പ്രൊഫ. ലോപ്പസ് മാത്യു, തോമസ് ടി. കീപ്പുറം, ,സാജൻ തൊടുക,സിറിയക് ചാഴിക്കാടൻ, സണ്ണി തെക്കേടം

 സഖറിയാസ് കുതിരവേലി ,ജോസ് പുത്തൻകാല, പിസി കുര്യൻ, പി. എം മാത്യു ഉഴവൂർ എന്നിവർ മേഖല സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്തു. 

നിയോജകമണ്ഡലം പ്രസിഡണ്ട് ബിബിൻ വെട്ടിയാലിക്കൽ, ജില്ലാ സെക്രട്ടറി വിനു കുര്യൻ, ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി പ്രവീൺ പോൾ , 

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ലിജു മേക്കട്ടേൽ ,ഷിജോ ചേന്നേലി, സ്റ്റീഫൻ ശൗരിയാംമക്കിൽ , നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമായ ജോർജ് പാലയ്ക്കത്തടം , അനീഷ് വാഴപ്പള്ളി, എബിൻ ഷോജി, നിയോജക മണ്ഡലം സെക്രട്ടറിമാരായ അരുൺ ഈന്തുംതോട്ടത്തിൽ , ജിബിൻ ചേപ്പുകാല, ടോണി കാണക്കാരി , നിയോജകമണ്ഡലം ട്രഷറർ അമൽ കുര്യാച്ചൻ , ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ അരുൺകുമാർ, ജോസഫ് മടുത്തും പടിക്കൽ, ഷിബി മാപ്പിള പറമ്പിൽ , മണ്ഡലം പ്രസിഡണ്ട് മാരായ ജീമോൻ വടകര, മനു ജോർജ്ജ്  

തൊണ്ടിക്കൽ , ആൽബിൻ ജോസ് , ജേക്കബ് കിണറ്റിങ്ങൽ , തോംസൺ സണ്ണി, മാത്യൂസ് പുത്തൻ പുത്തൻപുരയ്ക്കൽ, ജോൺസൺ മരങ്ങോലി ,എഡ്വിൻ ജോസ്സി ,ആദർശ് കടുത്തുരുത്തി, ജിനോമോൻ തെങ്ങുംപള്ളി,അഭിൻ കാണക്കാരി, ജോബിൻ കൂനമ്മാക്കിയിൽ   എന്നിവരുടെ നേതൃത്വത്തിലാണ്

റാലിക്കും പൊതുസമ്മേളനത്തിനുമുള്ള 

 വിവിധ കമ്മിറ്റികൾ പ്രവർത്തനം നടത്തുന്നത്.

Follow us on :

More in Related News