Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യൂത്ത് കോൺഗ്രസ്സ് തലയോലപ്പറമ്പ് പോലിസ് സ്റ്റേഷൻ മാർച്ചിൽ പ്രതിക്ഷേധം ഇരമ്പി; പള്ളിക്കവലയിൽ നിന്നും ആരംഭിച്ച മാർച്ചിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു.

15 Oct 2025 20:56 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ് : ശബരിമലയിലെ കോടിക്കണക്കിന് വിലവരുന്ന സ്വർണ്ണപാളി അടിച്ച് മാറ്റിയത് മറച്ച് വയ്ക്കുന്നതിനായി ജനാതിപത്യ രീതിയിൽ സമരം നടത്തുന്ന യൂത്ത് കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും പോലീസിനെ ഉപയോഗിച്ച് അക്കാരണമായി മർദ്ദിച്ചാൽ കൈയ്യും കെട്ടി നോക്കി നിൽക്കാനാകില്ലെന്ന് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യൂ. ഷാഫി പറമ്പിൽ എം.പി ക്കും കോൺഗ്രസ്‌ നേതാക്കൾക്കുമെതിരെ കഴിഞ്ഞ ദിവസം നടന്ന പോലീസ് നരനായാട്ടിൽ പ്രതിക്ഷേധിച്ച് യൂത്ത് കോൺഗ്രസ്‌ വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെച്ചുകയായിരുന്നു സുബിൻ മാത്യു. യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ്‌ സീതു ശശിധരൻ അധ്യക്ഷത വഹിച്ചു. മോഹൻ ഡി ബാബു, എം.കെ. ഷിബു,അഡ്വ.പി പി സിബിച്ചൻ, കെ. ഡി ദേവരാജൻ യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ കെ. കെ കൃഷ്ണകുമാർ, മോനു ഹരിദാസ്.  

പി. കെ ജയപ്രകാശ്,അഡ്വ. ജിസ്മോൻ

തുടങ്ങിയവർ പ്രസംഗിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ഭാരവാഹികളായ രാഹുൽ പൊക്കനേഴത്ത്, നന്ദു ഗോപൽ , ജോൺ ജോസഫ്, ആര്യ കെ. കരുണാകരൻ, അഭിജിത് ദിലീപ്, ആദർശ് എ. കെ, തുടങ്ങിയവർ പോലീസ് സ്റ്റേഷൻ മാർച്ചിന് നേതൃത്വം നൽകി. പള്ളിക്കവലയിൽ നിന്നും ആരംഭിച്ച പ്രതിക്ഷേധ മാർച്ചിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു.

Follow us on :

More in Related News