Sun Jun 1, 2025 6:32 PM 1ST
Location
Sign In
27 May 2024 08:13 IST
Share News :
നെടുങ്കണ്ടം: (ഇടുക്കി) വാഹനപരിശോധനക്കിടെ ഏഴരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. കൂട്ടാര്‍ കളപ്പുരക്കല്‍ ജിതിനെയാണ് (42) നെടുങ്കണ്ടം പൊലീസ് പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകീട്ട് അഞ്ചോടെ രാമക്കല്മേട്ടില്വെച്ചാണ് പിടിയിലായത്. സംശയം തോന്നി കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. കാറിനുള്ളില്‍ ബാഗില്‍ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. നിലവില്‍ മുണ്ടക്കയം പുലിക്കുന്നില്‍ താമസക്കാരനായ ഇയാള്‍ കുറേനാള്‍ ആന്ധ്രയില്‍ ജോലി ചെയ്തിരുന്നു. ആ ബന്ധം ഉപയോഗിച്ച് ആന്ധ്രയില്‍ നിന്നോ ഒഡിഷയില്നിന്നോ കടത്തിക്കൊണ്ടുവന്നതാണെന്ന് പൊലീസ് പറഞ്ഞു. നെടുങ്കണ്ടം എസ്.ഐ ജയകൃഷ്ണന്, എ.എസ്.ഐ ഹരികുമാര്‍, പൊലീസ് ഓഫിസര്‍മാരായ ശരത്, ജോസഫ്, പ്രതീഷ്, ഹോംഗാര്‍ഡ് സുധാകരന്, ജില്ല പൊലീസ് മേധാവിയുടെ സ്പെഷല്‍ സ്ക്വാഡ് എന്നിവരാണ് പരിശോധന നടത്തിയത്. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
Follow us on :
Tags:
Please select your location.