Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jul 2025 01:29 IST
Share News :
ദോഹ: മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ ഇൻകാസ് ഖത്തർ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണവും, "ഉമ്മൻ ചാണ്ടി ജനസേവാ" പുരസ്കാര സമർപ്പണവും അദ്ദേഹത്തിൻ്റെ ഓർമ്മകളിരുമ്പുന്ന ആദരവിന് വേദിയായി. ഉമ്മൻ ചാണ്ടിയുടെ ജീവിതയാത്രയെക്കുറിച്ച് ഇൻകാസ് ഖത്തർ നിർമ്മിച്ച ഏതാണ്ട് 20 മിനിറ്റോളം നീളുന്ന വീഡിയോ പ്രദർശനത്തോടെ അനുസ്മരണ ചടങ്ങുകൾ ആരംഭിച്ചപ്പോൾ തിങ്ങി നിറഞ്ഞ ഐ.സി.സി അശോകാ ഹാളിൽ, പലരും വികാരഭരിതരായി കണ്ണുനീരടക്കാൻ പാടുപെടുന്നുണ്ടായിരുന്നു. തുടർന്ന് നേതാക്കളും പ്രവർത്തകരും ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഉമ്മൻ ചാണ്ടിയുടെ സ്മരണക്കായി ഇൻകാസ് ഖത്തർ ഏർപ്പെടുത്തിയ പ്രഥമ "ഉമ്മൻ ചാണ്ടി ജനസേവാ പുരസ്കാരം" മലപ്പുറം ഡി.സി.സി പ്രസിഡൻ്റ് അഡ്വ. വി.എസ്. ജോയി, നോർക്ക റൂട്ട്സ് ഡയറക്ടർ ജെ.കെ. മേനോനിൽ നിന്നും ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും, പ്രശസ്തി പത്രവുമായിരുന്നു പുരസ്കാരം. ഇൻകാസ് ഉപദേശക സമിതി ചെയർമാൻ ജോപ്പച്ചൻ തെക്കെക്കൂറ്റ് വി.എസ്. ജോയിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ഇൻകാസ് ഖത്തറിൻ്റെ സ്നേഹോപഹാരം പ്രസിഡൻ്റ് ഹൈദർ ചുങ്കത്തറ കൈമാറി. ഇൻകാസ് കോർഡിനേറ്റർ ബഷീർ തുവാരിക്കൽ പ്രശസ്തി പത്രം വായിച്ചു.
പ്രശസ്ഥ എഴുത്തുകാരി ശ്രീമതി. സുധാ മേനോൻ അദ്ധ്യക്ഷയായ പുരസ്കാര നിർണ്ണയ സമിതിയാണ് അഡ്വ. വി. എസ്. ജോയിയെ തിരഞ്ഞെടുത്തത്. പ്രളയം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രതിസന്ധി ഘട്ടത്തിൽ, ഒരു പ്രദേശത്തെ ജനങ്ങളെയാകെ ചേർത്തുപിടിച്ചു നടത്തിയ പ്രവർത്തനങ്ങളാണ് വി.എസ്. ജോയിയെ പുരസ്കാരത്തിന് അർഹനാക്കിയത്.
അഡ്വ. വി.എസ്. ജോയി മുഖ്യ പ്രഭാഷണം നടത്തി. കരുണയും കരുതലും മുഖമുദ്രയാക്കി, പാവപ്പെട്ടവരുടെ പ്രശ്നങ്ങളിൽ ഇടപെട്ടിരുന്ന ഉമ്മൻ ചാണ്ടി സാറിൻ്റെ പ്രവർത്തനങ്ങൾ തങ്ങളെപ്പോലുള്ള പൊതു പ്രവർത്തകർക്ക് പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിൻ്റെ ശൈലിയിൽ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഉമ്മൻ ചാണ്ടി സാറിൻ്റെ ഓർമ്മകൾ തങ്ങൾക്ക് വഴിവിളക്കാകുമെന്നും വി.എസ്. ജോയി പറഞ്ഞു.
കഴിഞ്ഞ ദിവസം അന്തരിച്ച മുൻ കെ.പി.സി സി പ്രസിഡൻ്റും, മുൻ മന്ത്രിയുമായിരുന്ന അഡ്വ. സി.വി. പത്മരാജന് ആദരാഞ്ജലി അപ്പിച്ചുകൊണ്ട് ആരംഭിച്ച ചടങ്ങിൽ, ഉമ്മൻ ചാണ്ടി അനുസ്മരണ സമിതി ചെയർമാൻ കെ.വി. ബോബൻ സ്വാഗതമാശംസിച്ചു. ഇൻകാസ് ഖത്തർ പ്രസിഡൻ്റ് ഹൈദർ ചുങ്കത്തറ അദ്ധ്യക്ഷനായിരുന്നു.
ജെ.കെ. മേനോൻ, ഐ.സി.സി പ്രസിഡൻ്റ് ഏ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡൻ്റ് ഷാനവാസ് ബാവ, ഐ.ബി.പി സി പ്രസിഡൻ്റ് താഹ മുഹമ്മദ്, മുസ്ലീം ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് സൈനുൾ അബ്ദീൻ, പ്രവാസി വെൽഫയർ ആൻ്റ് കൾച്ചറൽ ഫോറം പ്രസിഡൻ്റ് ചന്ദ്രമോഹൻ പിള്ള, ഇൻകാസ് ഉപദേശകസമിതി ചെയർമാൻ ജോപ്പച്ചൻ തെക്കെക്കൂറ്റ് തുടങ്ങിയവർ ഉമ്മൻ ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി. ഇൻകാസ് ട്രഷറർ വി.എസ്. അബ്ദുൾ റഹ്മാൻ നന്ദി പറഞ്ഞു.
ഐ.സി.സി ജനറൽ സെക്രട്ടറി അബ്രഹാം കെ. ജോസഫ്, സെക്രട്ടറി പ്രദീപ് പിള്ള, ഇൻകാസ് വൈസ് പ്രസിഡൻ്റ് ഷിബു സുകുമാരൻ, ജനറൽ സെക്രട്ടറിമാരായ അഷറഫ് നന്നംമുക്ക്, മുനീർ പള്ളിക്കൽ, പി.കെ. റഷീദ്, ഷെമീർ പുന്നൂരാൻ, യു. എം. സുരേഷ്, ജോയി പോച്ചവിള ബി.എം. ഫാസിൽ, ലേഡീസ് വിംഗ് പ്രസിഡൻ്റ് സിനിൽ ജോർജ്ജ്, യൂത്ത് വിംഗ് പ്രസിഡൻ്റ് ദീപക് സി.ജി തുടങ്ങിയവർ പുരസ്കാര ദാന ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഐ.സി. ബി.എഫ് ജനറൽ സെക്രട്ടറി ദീപക് ഷെട്ടി, കെ.ബി.എഫ് പ്രസിഡൻ്റ് ഷഹീൻ ഷാഫി, ഐ.സി.സി ഉപദേശക സമിതി അംഗം അഷറഫ് ചിറക്കൽ, ഐ.സി.സി ലേഡീസ് വിംഗ് ചെയർപേഴ്സൺ അഞ്ജന മേനോൻ, കെ.എം.സി.സി ജനറൽ സെക്രട്ടറി സലിം നാലകത്ത് തുടങ്ങി, വിവിധ സംഘടനാ നേതാക്കളും അനുസ്മരണ പരിപാടികളിൽ പങ്കെടുത്തു.
14 ജില്ലാ പ്രസിഡൻ്റുമാരും, ലേഡീസ് വിംഗ്- യൂത്ത് വിംഗ് പ്രസിഡൻ്റുമാരും പുരസ്കാര ജേതാവായ അഡ്വ. വി.എസ് ജോയിയെ ഷാൾ അണിയിച്ച് ആദരിച്ചു.
ഇൻകാസ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ മഞ്ജുഷ ശ്രീജിത്ത്, സർജിത്ത് കുട്ടംപറമ്പത്ത്, ഷാജി കരുനാഗപ്പള്ളി, എം.പി. മാത്യു, ജിഷ ജോർജ്ജ്, ഷാഹുൽ ഹമീദ്, അബ്ദുൾ ലത്തീഫ്, ഷിഹാബ് കെ.ബി, വിനോദ് പുത്തൻവീട്ടിൽ, ജോർജ്ജ് ജോസഫ്, ഫൈസൽ ഹസ്സൻ, കൂടാതെ സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗങ്ങളും, യൂത്ത് വിംഗ്- ലേഡീസ് വിംഗ് ഭാരവാഹികളും, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും അനുസ്മരണ ചടങ്ങുകൾക്ക് നേതൃത്വം നല്കി.
Follow us on :
Tags:
More in Related News
Please select your location.