Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Sep 2025 19:31 IST
Share News :
പരപ്പനങ്ങാടി : പരപ്പനങ്ങാടിയിൽ നിർണായക വോട്ടുള്ള പാർട്ടിയാണ് കോൺഗ്രസ്. പഞ്ചായത്തായിരുന്ന വേളയിൽ 1979 മുതൽ 1984 വരെ കോൺഗ്രസ് നേതാവ് കെ.പി. അബ്ദുൾ അസീസ് പരപ്പനങ്ങാടി പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു. കോൺഗ്രസ് ലീഗ് സഖ്യം ഉണ്ടാകുമ്പോൾ മാത്രമാണ് യുഡിഎഫിന് പരപ്പനങ്ങാടിയിൽ ഭരണം ലഭിക്കുന്നത്. കോൺഗ്രസ് മുന്നണിയിൽ നിന്ന് മാറി നിന്നാൽ ഭരണം പോകും എന്നതാണ് പരപ്പനങ്ങാടിയിലെ യു ഡി എഫിൻ്റെ അവസ്ഥ. വരാനിരിക്കുന്ന മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയുടെ തീരുമാനത്തിനനുസരിച്ചായിരിക്കും പരപ്പനങ്ങാടിയുടെ മുൻസിപ്പൽ ഭരണം പിറവി കൊള്ളുക.
പക്ഷെ യുഡിഎഫ് മുന്നണി എന്ന പേരിൽ മത്സരിക്കുകയും കോൺഗ്രസ് സ്ഥാനാർഥികളെ റിബൽ നിർത്തി പരാജയപ്പെടുത്തുകയുമാണ് മുസ്‌ലിം ലീഗിൻ്റെ പതിവ്. എല്ലാ തിരഞ്ഞെടുപ്പുകളിലും ഇനിയത് ഉണ്ടാകില്ല എന്ന് ഉറപ്പ് നൽകാറുണ്ടെങ്കിലും തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ലീഗിന് റിബൽ ഉണ്ടാവുകയോ, കോൺഗ്രസ് സ്ഥാനാർഥികൾക്കെതിരെ വോട്ട് ചെയ്യുകയോ ആണ് പതിവ്. കഴിഞ്ഞ കാലങ്ങളിൽ കോൺഗ്രസിന് രണ്ടോ മൂന്നോ സീറ്റിലധികം ജയിച്ചു വരാൻ ലീഗ് അനുവദിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. 2015 ൽ പ്രഥമ മുൻസിപ്പാലിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഒരു വിഭാഗം ലീഗ് ബന്ധം അവസാനിപ്പിച്ചു ജനകീയ മുന്നണിയുണ്ടാക്കി മത്സരിച്ചപ്പോൾ മാത്രമാണ് ആറ് സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥികൾക്ക് ജയിച്ചു വരാൻ കഴിഞ്ഞത്. ഇതിൽ അഞ്ച് സീറ്റ് ജനകീയ മുന്നണിയുടെ പിൻബലത്തിൽ ഒരു വിഭാഗം കോൺഗ്രസിന് ലഭിച്ചു. ഒരു സീറ്റ് കോൺഗ്രസ് സ്ഥാനാർത്ഥി യുഡിഎഫ് മുന്നണിയിൽ നിന്ന് മൽസരിച്ചുമാണ് നേടിയത്.
2015 തെരഞ്ഞെടുപ്പിൽ പോലും കൂടെ നിന്ന കോൺഗ്രസിന് ലീഗ് റിബലിനാൽ തോൽവി രുചിക്കേണ്ടി വന്നു. അന്ന് യുഡിഎഫ് സംഖ്യത്തിൽ നിന്ന്
മത്സരിച്ച കോൺഗ്രസിന് ഒരു സീറ്റിൽ മാത്രമാണ് ജയിച്ചു വരാനായത്. കോൺഗ്രസിലെ ഒരു വിഭാഗം വിട്ടു നിന്ന തെരഞ്ഞെടുപ്പിൽ ലീഗിന് പരപ്പനങ്ങാടിയിൽ ഭരിക്കാനുള്ള ഭൂരിപക്ഷം നഷ്ടമായിരുന്നു. ബിജെപി സഹായത്തോടെയാണ് അഞ്ച് വർഷം പൂർത്തിയാക്കാൻ കഴിഞ്ഞത്.
ലീഗ് റിബലുകളാൽ തോൽക്കേണ്ടി വന്ന കോൺഗ്രസ് സ്ഥാനാർഥികൾ നിരവധിയാണ്. 2005 ലെ തെരഞ്ഞെടുപ്പിൽ ലീഗ് നേതാവ് 520 വോട്ടിന് ജയിച്ച ആനപ്പടി വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി സുബ്രഹ്മണ്യൻ അടുത്ത തെരഞ്ഞെടുപ്പിൽ 24 വോടിനു തോറ്റു. 2010 ലെ തെരഞ്ഞെടുപ്പിൽ അതേ വാർഡിൽ ദളിത് കോൺഗ്രസ് നേതാവ് സി വേലായുധനെ ലീഗ് റിബൽ ജാഫർ കൊലകലാണ് തോൽപ്പിച്ചത്. അതേ തെരഞ്ഞെടുപ്പിൽ മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പിഒ റസിയ സലാമിനെ ലീഗ് റിബൽ ഫാത്തിമയാണ് തോൽപ്പിച്ചത്. 2015 ൽ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് എം അനീഷ് കുമാറിനെതീരെ ദളിത് ലീഗ് നേതാവ് ഹരിദാസനെ റിബൽ നിർത്തിയാണ് തോൽപ്പിച്ചത്. മത്സ്യത്തൊഴിലാളി കോൺഗ്രസ് നേതാവ് ബിപി ഹംസക്കോയയെ ലീഗ് നേതാവ് ഇബ്രാഹിം കുട്ടിയെ റിബൽ നിർത്തിയാണ് തോൽപ്പിച്ചത്. 2020 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി ഒ സലാമിനെ യൂത്ത് ലീഗ് നേതാവ് ബഷീറിനെ റിബൽ നിർത്തിയാണ് തോൽപ്പിച്ചത്. ലീഗ് പാര വെച്ചത് കാരണം തോൽവിയുടെ രുചിയറിഞ്ഞവരിൽ കോൺഗ്രസ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.പി ഹംസക്കോയ, ദളിത് കോൺഗ്രസ് നേതാവ് കെപി ഗംഗാദരൻ അടക്കം നിരവധി പേരാണ്.
കോൺഗ്രസ് നേതൃത്വം യു ഡി എഫ് ശക്തമാക്കണം എന്ന നിലപാടിൽ യുഡി എഫ് സംഖ്യമായി ഇപ്രാവശ്യം മത്സരിക്കാൻ ഒരുങ്ങുന്ന വേളയിലും, അണികൾ കഴിഞ്ഞ കാലത്തെ അനുഭവത്തിലുള്ള ആശങ്കയിലാണ്. പരപ്പനങ്ങാടിയുടെ രാഷ്ട്രീയ ഗതി നിർണ്ണയിക്കാനാവുന്ന കോൺഗ്രസ് പാർട്ടിയുടെ തീരുമാനമാവും ഇത്തവണ പരപ്പനങ്ങാടിയുടെ മുൻസിപ്പൽ ഭരണം ആരുടെ കൈകളിലേക്ക് എന്നത്.
Follow us on :
Tags:
Please select your location.