Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭരണഘടന 75 വർഷം പിന്നിടുമ്പോൾ : അഡ്വ. ശിവൻ മഠത്തിലിന്റെ പ്രഭാഷണ പരമ്പര 26 മുതൽ

22 Nov 2025 12:10 IST

NewsDelivery

Share News :

കോഴിക്കോട്- ഭരണഘടന പ്രാഥമിക ക്ലാസ്സുകളിൽ പഠിപ്പിക്കപ്പെടുന്നില്ലെന്ന് അഡ്വ. ശിവൻ മഠത്തിൽ. ലോകത്ത് പല രാജ്യങ്ങളിലും ചെറു പ്രായത്തിൽ തന്നെ കുട്ടികളെ അതതു രാജ്യത്തെ ഭരണഘടനയിൽ അറിവുള്ളവരാക്കി മാറ്റുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാനും അറിഞ്ഞിരിക്കേണ്ട വസ്‌തുതകൾ വിശദീകരിക്കാനുംവേണ്ടി ഭരണഘടന 75 വർഷം പിന്നിടുമ്പോൾ പ്രഭാഷണപരമ്പര 26ന് കോഴിക്കോട്ട് വെച്ച് തുടക്കമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഓരോ ജില്ലയിലും അഞ്ചു ദിവസം; ദിവസം രണ്ടു മണിക്കൂർ വീതം പ്രഭാഷണവും സംശയനിവൃത്തിയും; കേരളത്തിലെ എല്ലാ താലൂക്കിലും സംഘടിപ്പിക്കാനാണ് പരിപാടി. പ്രഭാഷണങ്ങളും ചോദ്യോത്തരങ്ങളും പിന്നീട് പുസ്‌തകരൂപത്തിൽ പ്രസിദ്ധീകരിക്കാനും പദ്ധതിയുണ്ട്.

ലോകത്തെ ഏറ്റവും നീളംകൂടിയ, എഴുതപ്പെട്ട ഭരണഘടനയാണ് ഇൻഡ്യയുടേത്. 448 ആർട്ടിക്കളൂകൾ, 22 ഭാഗങ്ങൾ, 12 ഷെഡ്യൂളുകൾ കടന്നുപോയ വർഷങ്ങളിൽ 124 അമൻമെൻറുകൾ കൂട്ടിച്ചേർത്തു. ഡോക്യുമെന്ററിനു ഇംഗ്ളീഷിൽ ആകെ 1,17,369 വാക്കുകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ അത് 1,46,385 വാക്കുകളായി വിപുലപ്പെട്ടിട്ടുണ്ട്. മലയാളത്തിൽ ചില പരിഭാഷകൾ വന്നിട്ടുണ്ട്. സാമാന്യം വിദ്യഭ്യാസമുള‌ളവർക്കുപോലും വായിച്ചാൽ മനസ്സിലാക്കാൻ സാധിക്കുന്ന പരിഭാഷകൾ നന്നേ വിരളവുമാണ്. പ്രഗദ്‌ഭനായ അഭിഭാഷകൻ, പ്രഭാഷകൻ, നിയമഗ്രന്ഥകാരൻ എന്നീ നിലകളിൽ കേരളത്തിലും പുറത്തും അറിയപ്പെടുന്ന വ്യക്തിത്വമാണ് അഡ്വ. ശിവൻ മറത്തിൽ


Follow us on :

More in Related News