Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വോയസ് ഓഫ് ബുറൈമി പ്രവചന മത്സരം: വിജയികളെ പ്രഖ്യാപിച്ചു

24 Jun 2025 15:27 IST

ENLIGHT MEDIA OMAN

Share News :

ബുറൈമി: ബുറൈമിയിലെ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ വോയ്സ് ഓഫ് ബുറൈമി കള്‍ച്ചറല്‍ അസോസിയേഷന്‍ നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പ്രവചനമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.  

ഫലപ്രഖ്യാപനം ജീവികാരുണ്യ പ്രവർത്തകൻ നഹാസ് മുക്കം നിർവഹിച്ചു. രണ്ട് വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളില്‍ പങ്കെടുത്ത ആർക്കും കൃത്യമായി ഭൂരിപക്ഷം പ്രവചിക്കാന്‍ കഴിഞ്ഞില്ല. തിരഞ്ഞെടുപ്പ് ഫലത്തോട് കൂടുതല്‍ അടുത്തുനില്‍ക്കുന്ന പ്രവചനം നടത്തിയവരില്‍നിന്നാണ് വിജയികളെ കണ്ടെത്തിയത്. 

ശ്രദ്ധേയമായ പോരാട്ടം നടന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം പ്രവചിക്കുന്ന മത്സരത്തില്‍ - വേങ്ങര സ്വദേശി മൻസൂർ ഒന്നാം സമ്മാനത്തിനർഹനായി, രണ്ടാം സമ്മാനം വിൽസൺ പ്ലാമൂട്ടിലും മൂന്നാം സമ്മാനം ഷാനവാസും നാലാം സമ്മാനം കെ.പി. ഫൈസൽ (ഖത്തർ) സ്വന്തമാക്കി. ഗൾഫാർ ഫുഡ് സ്റ്റഫാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്. വിജയികൾക്കുള്ള സമ്മാനങ്ങൾ നഹാസ് മുക്കം സൈഫുദ്ധീൻ മാള, നാസർ കോമു എന്നിവർ വിതരണം ചെയ്തു. 

ബുറൈമിമാർക്കറ്റ് പരിസരത്തു നടന്ന ചടങ്ങിൽ ബുറൈമിയിലെ കലാ-സാഹിത്യ ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന നിരവധി പേരാണ് പങ്കെടുത്തത്. റസാഖ് ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ നാസർ കോമു സ്വാഗതവും സി.ടി. അലി നന്ദിയും പറഞ്ഞു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

Youtube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News