Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിഷൻ 2031 സഹകരണ സെമിനാർ

22 Oct 2025 20:10 IST

SUNITHA MEGAS

Share News :


വിഷൻ 2031 സഹകരണ സെമിനാർ: 

സ്വാഗതസംഘം ഓഫീസ് 

ഉദ്ഘാടനം വ്യാഴാഴ്ച ഏറ്റുമാനൂരിൽ 

 

കടുത്തുരുത്തി: വിഷൻ 2031 സഹകരണവകുപ്പ് സെമിനാറിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഒക്‌ടോബർ 23 ന് ഏറ്റുമാനൂരിൽ നടക്കും. വൈകിട്ട് ആറിന് പ്രൈവറ്റ് ബസ്റ്റാൻഡിൽ നഗരസഭാ ഓഫീസിന് സമീപമുള്ള ബിൽഡിങ്ങിൽ സ്വാഗതസംഘം ചെയർമാനായ സർക്കാർ ചീഫ് വിപ്പ് ഡോ: എൻ. ജയരാജ് ഉദ്ഘാടനം നിർവഹിക്കും. ഏറ്റുമാനൂർ ഗ്രാൻഡ് അരീന കൺവൻഷൻ സെന്ററിൽ ഒക്ടോബർ 28-നാണ് വിഷൻ 2031 സഹകരണ സെമിനാർ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 2000 പേർ സെമിനാറിൽ പങ്കെടുക്കും.

 കേരള സംസ്ഥാനം രൂപീകൃതമായി 75 വർഷം 2031 -ൽ പൂർത്തിയാകുന്നതിന്റെ പശ്ചാത്തലത്തിൽ, കഴിഞ്ഞകാലങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ വിലയിരുത്തി ഭാവി വികസനം ആസൂത്രണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ മേഖലകളിലായി 33 വകുപ്പുകളുടെ നേതൃത്വത്തിൽ സംസ്ഥാനതല സെമിനാറുകൾ സംഘടിപ്പിക്കുന്നത്. 




Follow us on :

More in Related News