Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുറക്കാമലയിലെ വിദ്യാർത്ഥിക്ക് നേരെയുള്ള അതിക്രമം: ബാലവകാശ കമ്മീഷൻ കേസെടുക്കണം.

06 Mar 2025 13:30 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ:മേപ്പയൂർ പുറക്കാമലയിൽ നടന്നു കൊണ്ടിരിക്കുന്ന ക്വാറി മാഫിയക്കെതിരായ സമരത്തിനിടെ 10-ാം ക്ലാസ് വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്ത് മർദിച്ച പോലിസ് നടപടി അപലപനീയമാണെന്നും കുറ്റക്കാരായ പൊലീസുകാർക്കെതിരെ ബലവാകാശ കമ്മീഷൻ കേസെടുക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പൊതു ജനങ്ങളുടെ സ്വൈര ജീവിതം സംരക്ഷിക്കേണ്ട പോലിസ് സേനയിൽ നിന്ന് തന്നെ സ്കൂൾ വിദ്യാർഥികളോട് പോലും ഉണ്ടാവുന്ന മനുഷ്യത്വ രഹിതമായ സമീപനങ്ങൾ സമൂഹത്തിനു നൽകുന്ന സന്ദേശം ഭീകരമാണ്. കൊടും കുറ്റവാളികളോട് പെരുമാറുന്നത് പോലെ മേപ്പയൂർ സി ഐ അടക്കമുള്ള 8 ഓളം പോലിസ് ഉദ്യോഗസ്ഥർ ചേർന്ന് വലിച്ചിഴച്ച് കൊണ്ട് പോവുന്ന രീതിയാണ് ഉണ്ടായത്. പത്താം ക്ലാസ് പരീക്ഷക്ക് തയ്യാറായി നിൽക്കുന്ന കുട്ടിയെ പോലിസ് വാഹനത്തിനകത്ത് വെച്ച് പോലിസ് മർദിച്ചതായും പരാതിയുണ്ട്. പോലിസ് ഉദ്യോഗസ്ഥരുടെ ഇത്തരം കിരതമായ നടപടികൾ കുട്ടികളുടെ മാനസിക നിലയെ മോശമായി ബാധിക്കുന്ന തരത്തിലുള്ളതാണ്. ഈ വിദ്യാർത്ഥിയേ പോലിസ് വാഹനത്തിലേക്ക് തള്ളിയിട്ടത്തിന് ശേഷം ചുറ്റുമുള്ള വിദ്യാർത്ഥികളോട് പോലിസ് ആക്രോശിക്കുന്ന ദൃശ്യങ്ങളും മാധ്യമങ്ങളിൽ കാണാം.വിദ്യാർത്ഥികൾക്കിടയിൽ ആക്രമ വാസന വർധിച്ചു വരുന്ന സാഹചര്യത്തിൽ പോലും പോലീസ് ഇത്തരം നടപടികൾ സ്വീകരിക്കുന്നത് സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും എന്നും പേരാമ്പ്ര മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.


ക്വാറി മുതലാളിമാരുടെ വക്കാലത്ത് ഏറ്റെടുത്തുകൊണ്ട് പുറക്കാമലയിൽ നരനായാട്ട് നടത്തുന്ന പോലിസ് നടപടിക്കെതിരെ ഫ്രറ്റേണിറ്റിമൂവ്മെന്റ് ശക്തമായ സമരവുമായി മുന്നോട്ട് പോവുമെന്നും കമ്മിറ്റി അറിയിച്ചു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ്‌ ഫർഹാന ബഷീർ, സെക്രട്ടറി നിയാസ് മുതുകാട്, വൈസ് പ്രസിഡന്റ്‌ അശ്വിൻ ഗോപാലൻ ഹമാസ് ഫൈസൽ എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News