Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൈകാലുകൾ ബന്ധിച്ച് വൈക്കം വേമ്പനാട്ടു കായൽ നീന്തിക്കിഴടക്കി തമിഴ്നാട് സ്വദേശിയായ ആറാം ക്ലാസ് വിദ്യാർഥി.

11 Apr 2026 20:59 IST

santhosh sharma.v

Share News :

വൈക്കം: കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ടുകായലിന് കുറുകെ 12 കിലോമീറ്റർ ദൂരം നീന്തി കീഴടക്കി തമിഴ്നാട് സ്വദേശിയായ ആറാം ക്ലാസ് വിദ്യാർഥി. തമിഴ്നാട് സ്വദേശിയും പെരുമ്പാവൂർ യൂണിയൻ ബാങ്ക് ചീഫ് മാനേജരുമായ ഐ.അരവിന്ദൻ,പി. ദിവ്യ ദമ്പതികളുടെ മകനും സാഹസിക ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ചേർത്തല കര്യാത്ത് കടവിൽ നിന്ന് ശനിയാഴ്ച രാവിലെ 7.08ന് ആരംഭിച്ച നീന്തൽ വൈക്കം കായലോര ബീച്ചിൽ 9.59ന് നീന്തിക്കയറി. വൈക്കം നഗരസഭ ചെയർമാൻ അബ്ദുൾസലാം റാവുത്തർ, വെറ്ററൻ നീന്തൽ താരം പ്രഫ.കെ.സി.സെബാസ്റ്റ്യൻ, റിട്ടയേർഡ് ബിഎസ് എഫ് സൈനീകനും നീന്തൽതാരവുമായ കെ.എൻ.ബൈജു, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ എന്നിവർ ചേർന്ന് സ്വീകരിച്ചു. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ് നീന്തൽ പരിശീലകൻ ബിജു തങ്കപ്പൻ്റെ ശിക്ഷണത്തിൽ മൂവാറ്റുപുഴയാറിൽ ഏഴു മാസത്തോളം കഠിന പരിശീലനം നടത്തിയാണ് ചെമ്പിയാൻ വേമ്പനാട്ടുകായലിലെ നീന്തൽ ഉദ്യമത്തിന് തയ്യാറെടുത്തത്. മകനെ നീന്തൽ പഠിപ്പിക്കണമെന്ന ആഗ്രഹത്തിലാണ് പരിശീലിപ്പിച്ചതെന്നും ചെമ്പിയാൻ്റെ താൽപര്യം കണക്കിലെടുത്താണ് ഇത്തരമൊരു സാഹസിക ഉദ്യമത്തിന് മുതിർന്നതെന്നും ചെമ്പിയാൻ്റെ മാതാപിതാക്കൾ പറഞ്ഞു. നടുക്കായലിൽ എത്തിയപ്പോൾ ശക്തമായ ഓളം നീന്തലിനെ തടസപ്പെടുത്തിയെങ്കിലും പരിശീലനത്തിൻ്റെ പിൻബലത്താൽ നീന്തി കയറാൻ കഴിഞ്ഞെന്നും ഒന്നാം ക്ലാസുകാരിയായ അനുജത്തി മാതിനിയെ കായലിൽ നീന്തിക്കണമെന്നാണ് തൻ്റെ ആഗ്രഹമെന്നും ചെമ്പിയാൻ പറഞ്ഞു. വൈക്കം കായലോര ബീച്ചിൽ നടന്ന അനുമോദന സമ്മേളനം നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ വിവിധ സംഘടനകളടക്കം ചെമ്പിയാന് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.  പ്രഫ.കെ.സി.സെബാസ്റ്റ്യൻ,കെ.എൻ.ബൈജു, എസ് ബി എ ഉദ്യോഗസ്ഥൻ ഹരീഷ് തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News