Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ നായർ മഹാസമ്മേളനം; പതാകദിനം ആചരിച്ചു. 13ന് പ്രകടനവും തുടർന്ന് ബീച്ച്‌ മൈതാനിയിൽ സമ്മേളനവും നടക്കും.

02 Sep 2025 20:49 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ സെപ്തംബർ 13 ന് നടത്തുന്ന നായർ മഹാസമ്മേളനത്തിന്റെ മുന്നോടിയായി യൂണിയൻ ആസ്ഥാനത്തും യൂണിയനിലെ 13 മേഖലകളിലും 97 കരയോഗങ്ങളിലും എൻ എസ് എസ് പതാക ഉയർന്നു. വൈക്കം യൂണിയൻ ആസ്ഥാനത്ത് പ്രസിഡൻ്റ് പി.ജി.എം. നായർ കാരിക്കോട് പതാക ഉയർത്തി. വൈസ് പ്രസിഡൻ്റ് പി. വേണുഗോപാൽ, സെക്രട്ടറി അഖിൽ ആർ. നായർ, ഭാരവാഹികളായ പി.എൻ. രാധാകൃഷ്ണൻ , ബി.ജയകുമാർ , ബി. അനിൽകുമാർ , എസ്. മുരുകേശ്, എം.സി. ഹരിക്കുട്ടൻ, പി.എസ്. വേണുഗോപാൽ, അയ്യേരി സോമൻ , ജയപ്രകാശ്, കെ.അജിത്, വി.എസ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. വൈക്കം ടൗണിലെ വിവിധ കരയോഗങ്ങളിൽ എസ്. മധു ,പി.എൻ. രാധാകൃഷ്ണൻ ,എസ്.ഹരിദാസൻ നായർ , എം.എസ്. മധു , പി.ശിവരാമകൃഷ്ണൻ , ബി.ജയകുമാർ എന്നിവരും ഉല്ലല കരയോഗത്തിൽ എൻ. രാമചന്ദ്രൻ പിള്ളയും, ടി.വി.പുരം കണ്ണുകെട്ട് ശ്ശേരി കരയാഗത്തിൽ അശോക് കുമാർ ഗൗരിസദനവും പതാക ഉയർത്തി.ഒരു വർഷമായി നടന്ന് വരുന്ന മന്നം നവോത്ഥാന സൂര്യൻ പരിപാടിയുടെ സമാപനവും യൂണിയൻ്റെ നവതി ആഘോഷങ്ങളുടെ സമാരംഭവും കുറിച്ചു കൊണ്ട് മന്നത്ത് പത്മനാഭൻ്റെ ജന്മനാളായ മൂലം നക്ഷത്രത്തിലാണ്പതാക ഉയർത്തിയത്. കരയോഗങ്ങൾ, കരയോഗങ്ങളുടെ ഉടമസ്ഥതയിലുള്ള മുപ്പതോളം ക്ഷേത്രങ്ങൾ, ആഡിറ്റോറിയങ്ങൾ, അനുബന്ധ സ്ഥാപനങ്ങൾ, താലൂക്കിലെ മുഴുവൻ കരയോഗ ഭവനങ്ങൾ എന്നിവിടങ്ങളിൽ ദീപാലങ്കാരവും ദീപകാഴ്ചയും നടത്തി. മേഖലാ കേന്ദ്രങ്ങളിൽ മേഖലാ ഭാരവാഹികളും കരയോഗങ്ങളിൽ പ്രസിഡൻ്റുമാരും പതാക ഉയർത്തിയത്. കിഴക്കൻ മേഖലയിലെ ദീപ പ്രകാശനം യൂണിയൻ ചെയർമാൻ പി.ജി.എം. നായരും പടിഞ്ഞാറൻ മേഖലയിൽ വൈസ് ചെയർമാൻ പി. വേണുഗോപാൽ, തെക്കൻ മേഖലയിൽ എസ്. മനോജ് കുമാറും വടക്കൻ മേഖലയിൽ പി. ജി. പ്രദീപ്, മധ്യമേഖലയിൽ സെക്രട്ടറി അഖിൽ . ആർ. നായർ എന്നിവർ നിർവ്വഹിച്ചു. മഹാ സമ്മേളനം നടക്കുന്ന ബീച്ചു മൈതാനിയിൽ ഒരുക്കുന്ന പന്തലിന്റെ കാൽ നാട്ടു കർമം വൈസ് പ്രസിഡൻ്റ് പി. വേണുഗോപാൽ നിർവഹിച്ചു. പന്തലിൽ 5000 പേർക്ക് ഇരിക്കാവുന്ന പന്തലാണ് ഒരുക്കുന്നത്.

സെപ്തംബർ 9 ന് വിവിധ കേന്ദ്രങ്ങളിൽ നിന്നായി പതാക, കൊടിമരം, കൊടികയർ, ആചാര്യൻ്റെയും ചട്ടമ്പി സ്വാമികളുടെയും ഛായാചിത്രം എന്നിവ ഘോഷയാത്രയായി സമ്മേളന നഗറായ ബീച്ച് മൈതാനാത്ത് എത്തിച്ച് വൈകിട്ട് 5 ന് പതാക ഉയർത്തും. 13ന് നടക്കുന്ന സമ്മേളനത്തിൽ യൂണിയനിലെ കാൽ ലക്ഷത്തോളം പ്രവർത്തകർ പങ്കെടുക്കും. വലിയ കവലയിൽ നിന്നും ഉച്ചയ്ക്ക് 2 ന് ആരംഭിക്കുന്ന പ്രകടനം ബീച്ച് മൈതാനിയിൽ സമാപിക്കും.

Follow us on :

More in Related News