Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Nov 2025 21:02 IST
Share News :
വൈക്കം: ഇൻഡ്യൻ നാഷണൽ കോൺഗ്രസ് ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം സാമൂഹ്യ നീതി ഉറപ്പു വരുത്തുന്നതിനായി നടത്തിയ സമരമായിരുന്നു വൈക്കം സത്യഗ്രഹമെന്ന് പ്രതിപക്ഷനേതാവ് വീ.ഡി സതീശൻ. കെ. പി.സി.സി നടത്തിയ വൈക്കം സത്യഗഹ സമരശതാബ്ദി സമാപന സമ്മേളനം
വൈക്കം സത്യഗ്രഹ സ്മാരക
മന്ദിരത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സമരത്തിൻ്റെ ആവേശം ഉൾക്കൊണ്ടാണ് കേരളത്തിൽ ക്ഷേത്രപ്രവേശനത്തിന് വേണ്ടി കോൺഗ്രസ് ഗുരുവായൂർ പോലുള്ള സ്ഥലങ്ങളിൽ സമരങ്ങൾ ആരംഭിച്ചത്. വൈക്കം സത്യഗ്രഹത്തിൽ സവർണ്ണരുടെ പങ്കാളിത്തം കൂടി ഉറപ്പു വരുത്തണം എന്നുള്ള ദേശീയേ
നേതാക്കളുടെ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ്
മന്നത്തുപത്മനാഭൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തേയ്ക്ക് സവർണ്ണ ജാഥനടത്തിയത്.ബ്രിട്ടീഷുകാർക്കെതിരെ നടത്തിയിരുന്ന സ്വാതന്ത്ര്യ സമരത്തോടൊപ്പം സാമൂഹ്യനീതിക്കു വേണ്ടിയുള്ള സമരത്തിൻ്റെ തുടക്കം കൂടിയായിരുന്നു വൈക്കം സത്യഗ്രഹം.
ഈ സമരത്തിൻ്റെ വിജയം നൽകിയ ഉർജ്ജം ഉൾക്കൊണ്ടുകൊണ്ടാണ് ക്ഷേത്രപ്രവേശന സമരങ്ങൾക്ക് കോൺഗ്രസ് നേതൃത്വം നൽകിയത്. ഈ സമരങ്ങൾ ഇന്ത്യയിൽ ആകമാനം ഒരു മാറ്റത്തിൻ്റെ തുടക്കം കുറിച്ചു.
ബ്രിട്ടീഷുകാർക്കെതിരെ സ്വാതന്ത്ര്യ സമരം നടത്തിയിരുന്ന കാലത്താണ് രണ്ടാം ലോകമഹായുദ്ധം തുടങ്ങിയത്. ഒരു വശത്ത് സ്റ്റാലിനും, മുസോളിനിിയും, ഹിറ്റ്ലറും അടങ്ങുന്ന ഫാസിസിസ്റ്റു മുന്നണിയും മറുവശത്ത് ബ്രിട്ടീഷ് നേതൃത്വത്തിലുള്ളവരും അണിനിരന്നപ്പോൾ ഗാന്ധിജിയും നെഹൃവും പട്ടേലുമടങ്ങുന്ന കോൺഗ്രസ് നേതൃത്വം ബ്രിട്ടീഷുകാർക്ക് പിന്തുണ നൽകിയതിൻ്റെ കാരണം ജർമ്മനിയുടെ നേതൃത്വത്തിലുള്ള മുന്നണി ജയിച്ചാൽ ഉണ്ടാകാവുന്ന ഫാസിസത്തിൻ്റെ അപകടം സർവ്വനാശത്തിനു കാരണമാകും എന്നുള്ള തിരിച്ചറിവിൻ്റെ കൂടി ഫലമായിരുന്നു എന്ന് ഇന്നത്തെ ലോകം മനസ്സിലാക്കണമെന്നും വീ.ഡി സതീശൻ അഭിപ്രായപ്പെട്ടു. കെ.പി.സി.സി വൈസ് പ്രസിഡൻ്റ് അഡ്വ. വി.പി സജീന്ദ്രൻ അധ്യക്ഷത വഹിച്ചു.കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതിയംഗം കെ .സി.ജോസഫ്, ഡി. സി. സി പ്രസിഡൻ്റ് നാട്ടകം സുരേഷ്, ചാണ്ടി ഉമ്മൻ എം എൽ എ ,കെ.പി.സി.സി വൈസ് പ്രസിഡൻ്റ് ജയ്സൺ ജോസഫ്, ജനറൽ സെക്രട്ടറിമാരായ അഡ്വ. പി.എ സലിം,അഡ്വ.ടോമി കല്ലാനി, ഫിലിപ്പ് ജോസഫ്, ഫിൽസൺ മാത്യൂസ്, കെ പി സി സി അംഗം മോഹൻ .ഡി ബാബു, പി.ഡി. ഉണ്ണി, എം.കെ. ഷിബു, അഡ്വ. പി.പി. സിബിച്ചൻ, അക്കരപ്പാടം ശശി, ബി.അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.