Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശ്രീസത്യസായി സംഗീതോത്സവം; വൈക്കത്ത് അനേകം കലാകാരൻമാർ ഒന്നിച്ച് ആലപിച്ച ശ്രീ ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനം ശ്രദ്ധേയമായി.

23 Nov 2025 13:22 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം ശ്രീ സത്യസായി സേവാസമിതിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ശ്രീസത്യസായി സംഗീതോത്സവം ഇന്ന് സമാപിക്കും.ഞായറാഴ്ച വൈകിട്ട് നടക്കുന്ന'ഝല ' എന്ന പ്രത്യേക ഭജനയോടെ ഏഴു ദിവസം നീണ്ടു നിന്ന ഈ വർഷത്തെ സംഗീതോത്സവത്തിന് സമാപനമാകും.

ജയന്തി ദിനമായ ഇന്ന് രാവിലെ ഓംകാരം, സുപ്രഭാതം, നഗര സങ്കീർത്തനം, വേദജപം, ലക്ഷ്‌മി ഹരിഹരസുബ്രഹ്‌മണ്യ ത്തിന്റെ വീണകച്ചേരി, ഡോ. എൻ.ജെ. നന്ദിനി അവതരിപ്പിച്ച സംഗീതസദസ്, പ്രൊഫസർ പി.ആർ. കുമാരകേരള വർമ്മയുടെ സംഗീതസദസ്, തുടർന്ന് അനേകം കലാകാരൻമാർ ഒന്നിച്ച് ആലപിച്ച ശ്രീ ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനം എന്നിവ നടന്നു.കീർത്തനാലാപനത്തിൽ വിവേക് ആർ. ഷേണായ് ചേതുരാലാ എന്ന കീർത്തനം പുല്ലാംകുഴലിൽ വായിച്ചു. പി.ആർ. കുമാര കേരളവർമ്മ, താമരക്കാട് ഗോവിന്ദൻ നമ്പൂതിരി, ചേപ്പാട് വാമനൻ നമ്പൂതിരി, വെച്ചൂർ ശങ്കർ, താമരക്കാട് കൃഷ്‌ണൻ നമ്പൂതിരി, രാജീവ്, വൈക്കം പ്രശാന്തൻ, കെ.വി.എസ്. ബാബു, സുമേ ഷ്, ഗിരീഷ് വർമ്മ, റെജി, ടി.വി. പുരം മുത്തുകൃഷ്‌ണ, വരുൺ, വൈക്കം രാജമ്മാൾ, ഡോ. മാലിനി ഹരിഹരൻ, മാതാംഗി സത്യമൂർത്തി, ഡോ.ജി. ഭുവനേശ്വരി, ഷാർമിള ശിവകുമാർ, ഡോ. എൻ.ജെ.നന്ദിനി, ജ്യോതിലക്ഷ്മി, വത്സല ഹരിദാസ്, അഭിരാമീ, പാർവതി, രാധിക, സുമ,ദിവ്യ ശ്യാം, അനുരാധ, കാവ്യാവർമ്മ, അനുരാധ, സരിത, അമൃത, അമ്പിളി രാജേഷ്, ഡോ. പത്മ എസ്. തമ്പുരാൻ, ദേവി വാസുദേവൻ, ഡോ.എം.എൻ. മൂർത്തി, ഡോക്ടർ പാലക്കാട് കെ. ജയകൃഷ്‌ണൻ, കങ്ങഴ വാസുദേവൻനമ്പൂതിരി, അഞ്ചൽ കൃഷ്ണയ്യർ, ചേർത്തല സുനിൽ, സൂരേഷ് കെ. പൈ, ദിലീപ് ആർ പ്രഭു, സംഗീത് ഗോപാൽ, കൈലാസപതി, സര സ്വതിമൂർത്തി, വീണാ സന്തോഷ് തൃപ്പൂണിത്തുറ എൻ. ഗോപാലകൃഷ്ണൻ തുടങ്ങിയ കലാകാരൻമാർ പങ്കെടുത്തു. തുടർന്ന് കുമാരി അഭിരാമി വിജയൻ, പാർവതി അജയൻ എന്നിവരുടെ സംഗീത സദസ്, സായി കൃഷ്ണൻ അവതരിപ്പിക്കുന്ന സംഗീതസ ദസ്സ് എന്നിവ നടന്നു. വൈകിട്ട് 4ന് ശ്രീ ശിവറാം സംഗീത് അവതരിപ്പിക്കുന്ന പുല്ലാംകുഴൽ കച്ചേരി, വൈകിട്ട് 5ന് പ്രത്യേക ജന്മദിന സംഗീതാരാധനയായ 'ഝല ' വെച്ചൂർശങ്കറിൻ്റെ നേതൃത്വത്തിൽ നടക്കും. സത്യസായി ജന്മ വാർഷികത്തോടനുബന്ധിച്ച് വൈക്കം സായിസമിതി ഓട്ടോറിക്ഷാ ഡ്രൈവർമാർക്കായി സൗജന്യ നേത്ര പരിശോധന, കണ്ണട വിതരണം, കുടുംബശ്രീ പ്രവർത്തകർക്ക് തൊപ്പി, ക്കുടകൾ വിതരണം, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, കുട്ടികൾക്കായി മൂല്യാധിഷ്‌ഠിത ക്ലാസുകൾ തുടങ്ങിവിവിധ സേവന പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. 

Follow us on :

More in Related News