Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം കോവിലകത്തുംകടവ് മത്സ്യമാര്‍ക്കറ്റിലെ ആധുനിക മത്സ്യവിപണ കേന്ദ്രത്തില്‍ മോഷണം; ലക്ഷങ്ങളുടെ സാമഗ്രികൾ അപഹരിച്ചു.

14 Oct 2025 22:55 IST

santhosh sharma.v

Share News :

വൈക്കം: കോവിലകത്തുംകടവ് മത്സ്യമാര്‍ക്കറ്റിലെ ആധുനിക മത്സ്യവിപണ കേന്ദ്രത്തില്‍ നിന്നും മാലിന്യ ട്രീറ്റ്‌മെന്റ് പ്ലാന്റിലെ രണ്ട് മോട്ടോറുകളും ടൊയ് ലെറ്റിലെ മോട്ടോറുകളും അടക്കം ലക്ഷങ്ങൾ വിലമതിക്കുന്ന സാമഗ്രികൾ മോഷ്ട്ടാക്കൾ അപഹരിച്ചു. മത്സ്യമാര്‍ക്കറ്റ് കെട്ടിടം വാടകയ്ക്ക് എടുത്ത ധീവരസഭ പോളശേരി ദേവസ്വം ഭാരവാഹികള്‍ കഴിഞ്ഞ ദിവസം എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. മോഷണവിവരം നഗരസഭ അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് അധികൃതർ എത്തി നടത്തിയ പരിശോധനയിലാണ് കെട്ടിടത്തിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന ഫ്രീസറിന്റെ വലിയ മോട്ടര്‍, മത്സ്യം സംസ്ക്കരിക്കാൻ ഉപയോഗിക്കുന്ന ഉപകരണ സാമഗ്രികള്‍,

തുടങ്ങിയവയും നഷ്ട്ടപ്പെട്ട വിവരം അറിയുന്നത്. കെട്ടിടത്തിലെ ഇലക്ട്രിക് വയറിംഗ്, സ്വിച്ച് ബോര്‍ഡ്, അലുമിനിയം ചാനലുകൾ, സീലിങ് സാമഗ്രികൾ എന്നിവ എടുത്ത് മാറ്റിയ നിലയിലാണ്.

ഒന്നര കോടി രൂപയോളം വിനിയോഗിച്ച് തീരദേശ വികസന കോര്‍പ്പറേഷനാണ് ഇവിടെ ആധുനിക മത്സ്യവിപണ കേന്ദ്രം സ്ഥാപിച്ചത്. ഉദ്ഘാടന ശേഷം വിപണന കേന്ദ്രം നഗരസഭയ്ക്ക് കൈമാറിയെങ്കിലും തീരദേശ പരിപാലനനിയമം പാലിക്കാതെ നിർമ്മാണം നടത്തിയതിനാൽ കെട്ടിടത്തിന് നമ്പര്‍ ലഭിക്കാതെ വന്നതോടെ വൈദ്യുതി കണക്ഷൻ ലഭിച്ചിരുന്നില്ല. ഇതെ തുടർന്ന് ഫ്രീസർ ഉൾപ്പടെയുള്ള ഉപകരണങ്ങൾ പലതും നശിക്കുകയും ചെയ്തു. ഇതിനിടെ പലപ്പോഴായണ് മോഷണം നടന്നത്.

കെട്ടിടം വാടകയ്ക്ക് എടുത്തവര്‍ ഇതെല്ലാം വൃത്തിയാക്കാനുള്ള ശ്രമിത്തിനിടെയാണ് മോഷണം ശ്രദ്ധയിൽപ്പെടുന്നത്.തുടർന്ന് നഗരസഭ അധികൃതർ എത്തി പരിശോധന നടത്തുകയായിരുന്നു.കഴിഞ്ഞ മാസം ഇവിടെ മോഷണം നടന്നത് സംബന്ധിച്ച് വൈക്കം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും 

വാടകയ്ക്ക് എടുത്തവർ കൂടുതൽ സാമഗ്രികൾ മോഷണം പോയതായി വിവരം അറിയിച്ചതിനെ തുടർന്ന് ഇന്ന് വീണ്ടും പോലീസിൽ മറ്റൊരു പരാതി നൽകിയിട്ടുണ്ടെന്നും നഗരസഭ അധികൃതർ പറഞ്ഞു.

Follow us on :

More in Related News