Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് 'ഈ നാടിൻ തുടി താളം' ഗാനത്തിന്റെ പ്രകാശനം നടത്തി; കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ മെയ്സൺ മുരളി എഴുതി ഈണമിട്ട ഗാനം പിന്നണി ഗായകൻ വി. ദേവാനന്ദാണ് ആലപിച്ചത്.

04 Sep 2025 19:33 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം കൃഷി വകുപ്പ് ഉദ്യോഗസ്ഥനായ മെയ്സൺ മുരളി എഴുതി ഈണമിട്ട് പിന്നണി ഗായകൻ വി. ദേവാനന്ദ് ആലപിച്ച 'ഈ നാടിൻ തുടി താളം' എന്ന ഗാനത്തിന്റെ പ്രകാശനം നടത്തി. വൈക്കം നഗരസഭ ചെയർ പേഴ്സൺ പ്രീതാ രാജേഷ് പ്രകാശനം നിർവഹിച്ചു. മഴമൊഴി എന്ന യൂട്യൂബ് ചാനലിൽ കൂടിയാണ് പാട്ട് റിലീസ് ചെയ്തത്. വൈസ് ചെയർമാൻ പി.ടി. സുഭാഷ്, കൗൺസിലർമാരായ എൻ. അയ്യപ്പൻ, സിന്ധു സജീവൻ, ബിന്ദു ഷാജി, രാജശ്രീ വേണുഗോപാൽ, രാധികാ ശ്യാം, ലേഖ ശ്രീകുമാർ,ലേഖ അശോകൻ, അശോകൻ വെള്ളവേലി, കെ. പി. സതീശൻ, എം.കെ. മഹേഷ്, ബിജിമോൾ, രേണുക രതീഷ്, കാർഷിക വികസന സമിതിയംഗങ്ങളായ കെ വി.പവിത്രൻ ,വേണുഗോപാൽ, സിന്ധു , ആശ, പി. സോമൻ പിളള ഉണ്ണികൃഷ്ണൻ , സുധാകരൻ , കൃഷി വകുപ്പ് ജീവനക്കാരായ വി.വി.സിജി, ആശ കുര്യൻ, നിമിഷ കുര്യൻ, രമ്യ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News