Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Aug 2026 15:06 IST
Share News :
വൈക്കം: അഡ്വ. വി.വി. സത്യൻ ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടി പ്രവർത്തകരെ സംരക്ഷിച്ച് നിറുത്തിയ നേതാവായിരുന്നുവെന്ന് കെ പി സി സി രാഷ്ട്രീയകാര്യസമിതി അംഗം ജോസഫ് വാഴയ്ക്കൻ എക്സ് എം എൽ എ പറഞ്ഞു. കെപിസിസി അംഗവും വൈക്കം നഗരസഭ പ്രതിപക്ഷ നേതാവുമായിരുന്ന അഡ്വ.വി.വി സത്യന്റെ 7-ാം ചരമ വാർഷികത്തോടനുബന്ധിച്ച് അഡ്വ.വി.വി.സത്യൻ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ അക്കരപ്പാടം ശശി അദ്ധ്യക്ഷത വഹിച്ചു. കെ.ബിനിമോൻ എം എൽ എ അനുസ്മരണ പ്രഭാഷണം നടത്തി. മോഹൻ ഡി ബാബു, പി.ഡി ഉണ്ണി, എം.കെ.ഷിബു, അബ്ദുൾ സലാം റാവുത്തർ, ബി.അനിൽകുമാർ,
പി.വി. പ്രസാദ്, അഡ്വ.പി.പി സിബിച്ചൻ, കെ.കെ. മോഹനൻ, എ.സനീഷ് കുമാർ, ജയ് ജോൺ പേരയിൽ, ഇടവട്ടം ജയകുമാർ, കെ.ജെ. സണ്ണി, കുര്യാക്കോസ് തോട്ടത്തിൽ, സൗദാമിനി അഭിലാഷ്,വിജയമ്മ ബാബു,
എം.വി മനോജ്, ശ്രീകാന്ത് സോമൻ , വിഷ്ണു സത്യൻ തുടങ്ങിയവർ പ്രസംഗിച്ചു. രാവിലെ നഗരസഭക്കു മുമ്പിൽ പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും ഉച്ചക്ക് ജീവനിലയത്തിൽ ഭക്ഷണ വിതരണവും നടത്തി.
വൈക്കം ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഡ്വ.വി.വി സത്യൻ അനുസ്മരണം നടത്തി. വൈക്കം പ്രൈവറ്റ് ബസ്റ്റാൻ്റിലെ വി.വി സത്യൻ സ്മൃതി മണ്ഡപത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു.
ടൗൺ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് സോണി സണ്ണി അധ്യക്ഷത വഹിച്ചു.പി.ടി സുഭാഷ്, എം.ടി അനികുമാർ, കെ പി ശിവജി,അംബിക രാജേന്ദ്രൻ, കെ. എം രാജപ്പൻ, കെ. എൻ മാധുരി, പി. കെ വിജിമോൾ, എ. ഷാനവാസ്, സന്തോഷ് ചെക്കനാടൻ തുടങ്ങിയവർ പ്രസംഗിച്ചു.
തലയോലപ്പറമ്പ് ടൗൺ വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുപുരം രാജീവ് ഗാന്ധി സ്ക്വയറിൽ വി.വി സത്യൻ അനുസ്മണവും പുഷ്പാർച്ചനയും നടത്തി. വാർഡ് പ്രസിഡൻ്റ് എൻ.സി നടരാജൻ, ബ്ലോക്ക് ജനറൽ സെക്രട്ടറി അഡ്വ. ശ്രീകാന്ത് സോമൻ, ഗ്രാമ പഞ്ചായത്ത് അംഗം നിഷ വി. നായർ, ഇ.കെ രാധാകൃഷ്ണൻ, സി.കെ പ്രമോദ് തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.