Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നീരൊഴുക്ക് നിലച്ച് കിടന്ന പുല്ലാന്തിയാറിന് ജനകീയ കൂട്ടായ്മയിൽ പുതുജീവൻ.

04 Aug 2026 16:13 IST

santhosh sharma.v

Share News :

വൈക്കം: വർഷങ്ങളായി പോളയും പായലും നിറഞ്ഞതിനെ തുടർന്ന് നീരൊഴുക്ക് നിലച്ച് കിടന്ന പുല്ലാന്തിയാർ ചെമ്പ് ഗ്രാമപഞ്ചായത്തിന്റെയും, നാട്ടുകാരുടെയും സഹകരണത്തോടെ ശുചീകരിച്ചു. ചെമ്പ് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ റെജി മേച്ചേരി, ആസൂത്രണസമിതി ഉപാധ്യക്ഷൻ എസ്.ശ്യാംകുമാർ, പുല്ലാന്തിയാർ സംരക്ഷണ സമിതി കൺവീനർ പി.കെ വേണുഗോപാൽ, കെ.കെ കൃഷ്ണകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. ശുചീകരണ പ്രവർത്തനങ്ങളുടെ ഫലമായി തടസ്സങ്ങളെല്ലാം മാറ്റി നീരൊഴുക്ക് പുനഃസ്ഥാപിച്ചു. പ്രദേശവാസികൾ അടക്കം നിരവധി പേർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

Follow us on :

More in Related News