Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് ഡോ.മൻമോഹൻ സിംങ്ങ്, എം.ടി. വാസുദേവൻ നായർ അനുസ്മരണം നടത്തി.

31 Dec 2024 15:32 IST

santhosh sharma.v

Share News :

വൈക്കം: സംസ്കാരസാഹിതി വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംങ് ,സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ എന്നിവരെ അനുസ്മരിച്ചു. അനുസ്മരണ സമ്മേളനത്തിൽ സംസ്കാര സാഹിതി നിയോജക മണ്ഡലം പ്രസിഡൻ്റ് ഗിരിജ നായർ അധ്യക്ഷത വഹിച്ചു. കെ.പി.സി സി മെമ്പർ മോഹൻ ഡി. ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. ഷിബു അനുസ്മരണ പ്രഭാഷണം നടത്തി. ജോൺ തറപ്പേൽ, ബി.ചന്ദ്രശേഖരൻ, കെ.കെ. സചിവോത്തമൻ, ജോർജ് വർഗീസ്, വിജയമ്മ ബാബു, സുഭഗൻ കൊട്ടൂരത്തിൽ, ഇ.എസ്. ഹരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. എ.ജി. സലിംകുമാർ, എം.കെ. രാജൻ എന്നിവർ എം.ടി. വാസുദേവൻ നായരുടെ ചലച്ചിത്രത്തിലെ ഗാനാലാപനം നടത്തി.

Follow us on :

More in Related News