Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Dec 2025 09:27 IST
Share News :
വൈക്കം: ശൈവചൈതന്യം അനുഗ്രഹവർഷമായി പെയ്തിറങ്ങിയ വൃശ്ചിക പുലരി. ശിവപഞ്ചാക്ഷരിയുടെ നിറവിൽ കാർത്തികമാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമിദർശനം ഭക്തസഹസ്രങ്ങൾക്ക് സായൂജ്യമായി. സർവ്വാഭരണ വിഭൂഷിതനായ അന്നദാനപ്രഭുവിന്റെ ദിവ്യരൂപം ദർശിക്കാൻ കേരളത്തിന് അകത്തും പുറത്തും നിന്നായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ഒഴുകിയെത്തിയത്. ബാരിക്കേഡുകൾ കെട്ടിയാണ് പോലീസ്
ഭക്തജനത്തിരക്ക് നിയന്ത്രിച്ചത്.
പുലർച്ചെ 3.30 ന് നടതുറന്ന് തന്ത്രിമാരുടേയും മേൽശാന്തിമാരുടേയും കാർമ്മികത്വത്തിൽ ഉഷപൂജ, എതൃത്തപൂജ എന്നിവയ്ക്ക് ശേഷം 4.30ന് അഷ്ടമിദർശനത്തിനായി നടതുറന്നു. ശിവ മന്ത്രങ്ങൾ ഉരുവിട്ട്
ദർശന പുണ്യത്തിനായി കാത്തുനിൽക്കുന്ന ഭക്തരുടെ നിര രാവേറെയാകും മുൻപെ ക്ഷേത്ര ഗോപുരങ്ങളും കടന്ന് പുറത്തേയ്ക്ക് നീണ്ടു. ക്ഷേത്രത്തിൻ്റെ കിഴക്കുഭാഗത്ത് ആൽമരചുവട്ടിൽ തപസ്സനുഷ്‌ടിച്ച വ്യാഘ്രപാദ മഹർഷിക്ക് ശ്രീപരമേശ്വരൻ പാർവതി സമേതനായി ദർശനം നല്കിയെന്ന് വിശ്വസിക്കപ്പെടുന്ന പുണ്യ മുഹൂർത്തത്തിലാണ് അഷ്ടമി ദർശനം. 11.30ന് മാന്യസ്ഥാനത്ത് ഇലവച്ച് വൈക്കത്തപ്പനെ സങ്കൽപ്പിച്ച് വിഭവങ്ങൾ വിളമ്പുന്നതോടെ അന്നദാനപ്രഭുവിന്റെ പെരുംതൃക്കോവിലഗ്രശാലയിലെ പെരുമയാർന്ന പ്രാതൽ സദ്യക്ക് തുടക്കമാകും. നൂറ്റിയിരുപത്തിയൊന്ന് പറ അരിയുടെ പ്രാതലാണ് അഷ്ടമി പ്രസാദമായി ദേവസ്വംബോർഡ് ഭക്തജനങ്ങൾക്ക് ഒരുക്കുന്നത്. കൂടാതെ വൈക്കം എൻ എസ് എസ് യൂണിയൻ, വലിയ കവലവിളക്ക് വയ്പ്പ് സമിതി, വിവിധ ബ്രാഹ്മണ സമാജങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ അഷ്ടമി പ്രസാദ ഊട്ടും ഭക്തജനങ്ങൾക്കായി സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ന് രാത്രി 11 ന് പ്രസിദ്ധമായ അഷ്ടമി വിളക്കും കൂടി പ്പൂജയും നടക്കും.
Follow us on :
Tags:
More in Related News
Please select your location.