Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Mar 2025 21:57 IST
Share News :
തലയോലപ്പറമ്പ്: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള വടയാർ ഇളങ്കാവ് ദേവി ക്ഷേത്രത്തിലെ തിരുഉൽസവത്തിന് കൊടികയറി. തന്ത്രി മനയത്താറ്റ് മന ചന്ദ്രശേഖരൻ നമ്പൂതിരിയുടെ സാന്നിദ്ധ്യത്തിൽ മനയത്താറ്റ് മന ഹരികൃഷ്ണൻ നമ്പൂതിരി കൊടിയേറ്റിന് കാർമ്മികത്വം വഹിച്ചു. മേൽ ശാന്തി സന്തോഷ്.ആർ. പോറ്റി കീഴ് ശാന്തി സജി എന്നിവർ സഹ കാർമ്മികരായി. കൊടിമരചുവട്ടിലെ കെടാവിളക്കിൽ ആലുങ്കൽ പ്രതാപചന്ദ്രൻ ദീപം തെളിയിച്ചു. ദേവസ്വം അസിസ്റ്റൻഡ് കമ്മിഷണർ എം.ജി. മധു , സബ് ഗ്രൂപ്പ് ഓഫിസർ പി.എം.രഞ്ചിത ,ഉപദേശക സമിതി പ്രസിഡൻ്റ് ആർ.പ്രദീപ് കുമാർ , സെക്രട്ടറി സിജീഷ് സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി. നാളെ രാവിലെ 6ന് പാരായണം 8.30 ന് ശ്രീബലി, വൈകിട്ട് 6 ന് കാഴ്ച ശ്രീബലി 6.45 താലപ്പൊലി 7 ന് തിരുവാതിര 7.30 ന് കളരിപയറ്റ് 9ന് നവീന കൈകൊട്ടി കളി 9.30 ന് വിളക്ക്. 8ന് രാവിലെ 9ന് ഇടവട്ടം പള്ളിയറക്കാവിലേക്ക് എഴുന്നള്ളിപ്പ് വൈകിട്ട് 5ന് പാരായണം 6.45 ന് താലപ്പൊലി 7 ന് നൃത്തസന്ധ്യ 8.30 ന് വൈക്കം കലാശക്തി സ്കൂൾ ഓഫ് ആർട്ട്സ് അവതരിപ്പിക്കുന്ന കഥകളി, വിളക്ക്. 9 ന് രാവിലെ 6.30 മുതൽ പാരായണം 8.30 ന് കാഴ്ച ശ്രീബലി 12 ന് അന്നദാനം വൈകിട്ട് 4ന് പാരായണം 7 ന് ഭക്തി ഗാനനിശ 9.30 ന് വിളക്ക്.
10 ന് വൈകിട്ട് 5.30 ന് കാഴ്ച ശ്രീബലി 6.45 ന് ദേശതാലപ്പൊലി 7ന് സംഗിതാർച്ചന 8 ന് നൃത്ത കലാശില്പം 8.30 ന് ഫ്യൂഷൻ തിരുവാതിര 9ന് കൈകൊട്ടികളി 9.30 ന് തിരുവാതിര, വിളക്ക്.11 ന് രാവിലെ 5ന് മാഞ്ഞൂർ ഇളംകാവ് ദേവി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് 6.30 മുതൽ പാരായണം വൈകിട്ട് 7 ന് തിരുവാതിര 7.30 ന് നാടകം, വിളക്ക്.12 ന് രാവിലെ 6 മുതൽ പാരായണം 8.30 ന് ശ്രീബലി, ഉച്ചയ്ക്ക് 12.45 ന് പ്രസാദ ഊട്ട് വൈകിട്ട് 4.30 ന് കാഴ്ച ശ്രീ ബലി,ഉദയനാപുരം ഹരിയുടെ പ്രമാണത്തത്തിൽ പഞ്ചവാദ്യം 7.30 ന് നൃത്തനൃത്യങ്ങൾ 8.45 ന് കോൽകളി 11 ന് വലിയ വിളക്ക്. ആറാട്ട് ദിനമായ
13 ന് രാവിലെ 6 ന് പാരായണം വൈകിട്ട് 5 ന് കൊടിയിറക്ക് 5.15 ആറാട്ട് പുറപ്പാട് 7ന് ഭജൻസ് 8.30 ന് വൺ മാൻ ഷോ - പാട്ടും ചിരിയും 11.30 ന് ആറാട്ട് വരവ്, വലിയ കാണിക്ക എന്നിവയാണ് പ്രധാന ചടങ്ങുകൾ. ചരിത്രപ്രസിദ്ധമായ വടയാർ ഇളങ്കാവ് ദേവി ക്ഷേത്രത്തിലെ ആറ്റുവേല മഹോത്സവം മാർച്ച് 30, 31 തീയതികളിൽ നടക്കും.
Follow us on :
Tags:
More in Related News
Please select your location.