Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടി ചെമ്മാട് റോഡിൽ പന്താരങ്ങാടിയിൽ നടപ്പാത കയ്യേറി അധികൃത നിർമ്മാണം പൊളിച്ചു നീക്കി

24 Feb 2026 22:55 IST

Jithu Vijay

Share News :

തിരൂരങ്ങാടി : പരപ്പനങ്ങാടി ചെമ്മാട് റോഡിൽ പന്താരങ്ങാടിയിൽ നടപ്പാത കയ്യേറി പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും അപകടമുണ്ടാകുന്ന രീതിയിൽ അനധികൃതമായി നിർമ്മിതി പൊതുമരാമത്ത് വകുപ്പ് ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ചത് പ്രകാരം എടുത്തു മാറ്റി.


ചെമ്മാട് പന്താരങ്ങാടിയിൽ

പൊതുമരാമത്ത് റോഡിൽ ഡ്രൈനേജിന്റെ മുകളിലായി പൊതുജനങ്ങൾക്ക് സഞ്ചരിക്കാനുള്ള ഫുട്പാത്ത് കൈയേറി

നിർമ്മിച്ച നിർമ്മിതി പൊതുമരാമത്ത് വകുപ്പ് ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ചത് പ്രകാരം എടുത്തു മാറ്റി. വീട്ടിലേക്കുള്ള പാസ്സേജ് ഉള്ള ഭാഗം ഇരുമ്പ് കൊണ്ട് നിർമ്മിതിയുണ്ടാക്കി നടപ്പാതയായി ഉപയോഗിക്കുന്ന ഭാഗം ഉപയോഗിക്കാൻ ആകാത്ത വിധം യാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടാവുന്ന രീതിയിൽ നിർമ്മിച്ചിരിന്നത്.


പത്ര വാർത്തയെ തുടർന്ന് കേരള ഡെവലപ്മെന്റ് ഫോറം ഭാരവാഹികളായ അബ്ദുറഹീം പൂക്കത്ത്, അബ്ദുൽ അസീസ് കടലുണ്ടി, സിദ്ദീഖ് പാലക്കാട്ട്, നസറുദ്ദീൻ തങ്ങൾ കൊട്ടന്തല, എന്നിവരുടെ നേതൃത്വത്തിൽ നൽകിയ പരാതിയെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ചതിനെ തുടർന്ന് മൂന്നു ദിവസത്തിനകം സ്വമേധയാ

പൊളിച്ചു മാറ്റാൻ  പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കിയിരുന്നു സ്വമേധയാ പൊളിച്ചു മാറ്റാത്ത പക്ഷം വകുപ്പ് നിയമപരമായ രീതിയിൽ അവ നീക്കം ചെയ്ത് അതിനു ചിലവ് വരുന്ന തുകയും പിഴയും ഈടാക്കുമെന്നും ഹൈവേ പ്രൊഡക്ഷൻ ആക്ട് പൊതു ഭൂമി കയ്യേറിയതിന് നടപടികളിലേക്ക് നീങ്ങും എന്നറിയിച്ചതിനെ തുടർന്നാണ് വർഷങ്ങളായി നിലനിന്നിരുന്ന അപകട സാധ്യത ഒഴിവാക്കാനായത്.



Follow us on :

More in Related News