Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടയാർ - പൊന്നുരുക്കും പാറ പാടശേഖരത്തിൽ വർഷ കൃഷിയുടെ വിത ഉദ്ഘാടനം നടത്തി.

13 May 2025 17:21 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വടയാർ - പൊന്നുരുക്കും പാറ നെല്ലുൽപാദക പാടശേഖര സമിതിയുടെ നേതൃത്വത്തിൽ രണ്ടര പതിറ്റാണ്ടിലധികമായി മുടങ്ങി കിടന്ന രണ്ടാം കൃഷി (വർഷ കൃഷി ) യുടെ വിത ഉദ്ഘാടനം നടത്തി. പാടശേഖര സമിതി പ്രസിഡന്റ് സ്കറിയ ആന്റണിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വച്ച് തലയോലപ്പറമ്പ് കൃഷി ഭവൻ ഒഫീസർ ആർ. അനഘ മുതിർന്ന കർഷകൻ രമണന് വിത്ത് കൈമാറി വിത ഉദ്ഘാടനം നിർവ്വഹിച്ചു. പാടശേഖര സമിതി സെക്രട്ടറി പി.സി പ്രസാദ്, കമറ്റിയംഗങ്ങളായ സനൽ പാറയിൽ, സനൽ മുറിയാറ്റ്, രാജു, മേഴ്സി മാത്യു, ഉഷ കൃഷ്ണകുമാർ, അഗ്രിക്കൽച്ചറൽ അസിസ്റ്റന്റുമാരായ സബിതാ, ബിന്ദു തുടങ്ങിയവർ പ്രസംഗിച്ചു. കർഷകർ ഉൾപ്പടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

124 ഏക്കർ കൃഷിയിടത്തിൽ 80 കർഷകർ 10 ലക്ഷംരൂപ വായ്പ എടുത്താണ് വർഷ കൃഷിക്ക് ആവശ്യമായ പുറംബണ്ടു പണി, കാന തെളിക്കൽ, 2 സെറ്റ് മോട്ടോർ സ്ഥാപിക്കൽ തുടങ്ങിയ അടിസ്ഥാന ജോലികൾ ചെയ്തത്. പല കർഷകരും പലിശയ്ക്കും മറ്റും കടം എടുത്ത തുക മുടക്കിയാണ് രണ്ടാം കൃഷിയിറക്കുന്നത്. കൃഷി വകുപ്പിൽ നിന്ന് ആവശ്യമായ ധനസഹായം വർഷ കൃഷിയിറക്കിയവർക്ക് നൽകണമെന്നാണ് കർഷകരുടെ ആവശ്യം.

Follow us on :

More in Related News