Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടകര നോർത്ത് എസ് എൻ ഡി പി ശാഖയുടെ ആഭിമുഖ്യത്തിൽ സർവ്വ മത സമ്മേളനത്തിൻ്റെ ശതാബ്ദി ആഘോഷം സംഘടിപ്പിച്ചു.

20 Apr 2024 18:24 IST

santhosh sharma.v

Share News :




തലയോലപ്പറമ്പ്: വാദപ്രതിവാദങ്ങൾ ലോകത്തെ സംഘർഷത്തിലേക്കും യുദ്ധത്തിലേക്കും മാത്രമേ നയിച്ചിട്ടുള്ളുവെന്നും ഓരോ മതത്തെയും സംബന്ധിച്ച് അതിൻ്റെ മൂല്യ തത്വങ്ങൾ ആഴത്തിൽ അറിയുവാൻ ഇടവരുത്തുന്നതിനായിട്ടാണ് ശ്രീ നാരായണ ഗുരു 100 വർഷങ്ങൾക്ക് മുമ്പ് സർവ്വ മത സമ്മേളനം സംഘടിപ്പിച്ചതെന്നും ആലുവ അദ്വൈതാശ്രമം സെക്രട്ടറി ധർമ്മ ചൈതന്യ സ്വാമികൾ പറഞ്ഞു. വ്യത്യസ്ഥമായ ആചാര അനുഷ്ഠാനങ്ങൾ ഉണ്ടെങ്കിലും അവിടെയെല്ലാം പരമമായ സത്യം ഈശ്വരനാണെന്നും. ഈശ്വരവിശ്വാസം പ്രാവർത്തികമാക്കിയാൽ ലോകത്ത് സമാധനം കൈവരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വടകര നോർത്ത് എസ് എൻ ഡി പി ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവൻ 1924ൽ ആലുവ അദ്വൈതാശ്രമത്തിൽ നടത്തിയ ഏഷ്യയിലെ ആദ്യത്തെ സർവ്വ മത സമ്മേളനത്തിൻ്റെ ശതാബ്ദി ആഘോഷത്തിൽ

മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശാഖാ ഓഡിറ്റോറിയത്തിൽ നടന്ന ശതാബ്ദി ആഘോഷ സമ്മേളനം തലയോലപ്പറമ്പ് യൂണിയൻ പ്രസിഡൻ്റ് ഇ.ഡി പ്രകാശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡൻ്റ് വി.വി വേണപ്പൻ അധ്യക്ഷത വഹിച്ചു.ശാഖാ സെക്രട്ടറി ഡി.സജീവ്, വനിതാ സംഘം പ്രസിഡൻ്റ് ഷൈലജ സോമൻ, സെക്രട്ടറി പൊന്നമ്മ മോഹൻ, എം.കെ അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഡോക്ടർ ശ്രുതി അനിൽകുമാർ, ആതിര അർജുൻ, തേജസ് സനോജ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

Follow us on :

More in Related News