Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 May 2025 20:51 IST
Share News :
കടുത്തുരുത്തി: പൂർവ്വ പ്രതാപ സ്മരണയിൽ കെ.എം എച്ച് എസ് മേവെള്ളൂരിൽ അവധിക്കാല ഫുട്ബോൾ പരിശീലന ക്യാമ്പ് ആരംഭിച്ചു. സ്കൂൾ മാനേജർ അഡ്വ. അനിൽകുമാർ ഉത്ഘാടനം നിർവ്വഹിച്ചു. പൂർവ്വവിദ്യാർത്ഥിയും മുൻ കേരള വിമൻസ് ഫുട്ബോൾ ടീം ക്യാപ്റ്റനുമായ ശാരിക കെ.വി, ഫിസിക്കൽ എഡ്യുക്കേഷൻ അദ്ധ്യാപകനും സായി മുൻ പരിശീലകനുമായ ജോമോൻ ജേക്കബ്ബ്, ഫുട്ബോൾ കോച്ച് ആഷിക്ക്, ഹെഡ്മിസ്ട്രെസ് ഗീത.എസ് എന്നിവർ സന്നിഹിതരായിരുന്നു. ഈ സൗജന്യ പരിശീലന ക്യാമ്പിൽ ഇനിയും പങ്കെടുക്കാൻ താൽപ്പര്യമുള്ള കുട്ടികൾ സ്കൂൾ ഓഫീസുമായി ബന്ധപ്പെടുക. പെൺകുട്ടികൾക്ക് വനിതാ കോച്ചിൻ്റെ സേവനം ലഭ്യമാണ്. ജോമോൻ ജേക്കബ്ബ് 70251 08090
Follow us on :
Tags:
More in Related News
Please select your location.