Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഴക്കാലപൂർവ്വ ശുചീകരണവും, ദുരന്ത നിവാരണ മുന്നൊരുക്കവും.

03 May 2025 17:26 IST

UNNICHEKKU .M

Share News :


മഴക്കാല പൂർവ്വ ശുചീകരണവും, ദുരന്ത നിവാരണ മുന്നൊരുക്കങ്ങളും അവലോകനം ചെയ്യുന്നതിനായി മുക്കം നഗരസഭയുടെയും സി എച്ച് സി യുടെയും ആഭിമുഖ്യത്തിൽ വിപുലമായ യോഗം ചേർന്നു. മുക്കം സി.എച്ച്.സി യില്‍ ചേര്‍ന്ന യോഗത്തില്‍ ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ് , ഫയർ ഫോഴ്സ്, റവന്യൂ ഉദ്യോഗസ്ഥർ , രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ , ആശ, ആരോഗ്യ പ്രവർത്തകർ,റസിഡൻസ് അസോസിയേഷൻ, വായനശാല, മറ്റ് സന്നദ്ധസംഘടന പ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുത്തു. മഴക്കാലപൂർവ ശുചീകരണ പ്രവര്‍ത്തനങ്ങളും ദുരന്ത നിവാരണ മുന്നൊരുക്കങ്ങളും അവലോകനം ചെയ്യുന്നതിനായി മെയ് 20 നു മുമ്പായി നഗരസഭയിലെ എല്ലാ ഡിവിഷനുകളിലും അവലോകനയോഗങ്ങള്‍ വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചു. 


 നഗരസഭചെയർമാൻ പി.ടി.ബാബു അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ ഇ സത്യനാരായണൻ, റുബീന കെ കെ , വി.കുഞ്ഞൻ മാസ്റ്റർ, കൗൺസിലർമാരായ മധു മാസ്റ്റർ, വേണുഗോപാലൻ മാസ്റ്റർ, ഗഫൂർ മാസ്റ്റർ,വി ശിവ ശങ്കരൻ, റംല ഗഫൂർ, രജനി എം.വി., വസന്തകുമാരി,

മെഡിക്കൽ ഓഫീസർ ഡോ: ശ്രീജ ജെ. എ സ് , അസിസ്റ്റന്റ് സെക്രട്ടറി പി സുരേഷ് ബാബു, സി.എച്ച് സി ഹെൽത്ത് സൂപ്പർവൈസർ സിജു കെ. നായർ, എസ് പി.എച്ച്.ഐ അബ്ദുൽ ഹമീദ്, വില്ലേജ് ഓഫീസർ

അബ്ദുൽ ഖാദർ പി, സി എച്ച്സി പി.എച്ച് എൻ സൂപ്പർ വൈസർ ശുഭാകുമാരി, ഹെൽത്ത് ഇൻസ്പെക്ടർ സജി ജോസഫ് , പി.എച്ച് എൻ ഷൈനി പി.കെ,.കാഞ്ചന കൊറ്റങ്ങൽ തുടങ്ങിയവര്‍ സംസാരിച്ചു.

Follow us on :

More in Related News