Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബി.ജെ.പിക്ക് പാർലമെൻ്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്ന സാഹചര്യത്തിൽ രാജ്യത്തിൻ്റെ മഹത്തായ ഭരണഘടന അന്ന് ഇല്ലാതാകും; അഡ്വ.കെ.പ്രകാശ് ബാബു.

03 May 2025 17:56 IST

santhosh sharma.v

Share News :

വൈക്കം: ബി.ജെ.പിക്ക് പാർലമെൻ്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്ന സാഹചര്യം എന്നെങ്കിലും ഉണ്ടായാൽ രാജ്യത്തിൻ്റെ മഹത്തായ ഭരണഘടന അന്ന് ഇല്ലാതാകുമെന്ന് സി.പി.ഐ ദേശീയ എക്സി.അംഗം അഡ്വ.കെ.പ്രകാശ് ബാബു പറഞ്ഞു.

സി.പി.ഐ വൈക്കം മണ്ഡലം സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർലമെൻ്ററി ജനാധിപത്യവും മൗലികാവകാശങ്ങളും ഇല്ലാതാക്കി മതേതര ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ബി.ജെ.പി ഭരണത്തിന് കീഴിൽ ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹ്യനീതിയും സാമ്പത്തിക നീതിയും ഇപ്പോൾ തന്നെ നമുക്ക് അപ്രാപ്യമായ

ദുരത്തിലാണ്. മാധ്യമ പ്രവർത്തകരും ബി.ജെ.പിയുടെ രാഷ്ട്രീയ എതിരാളികളുമായി 11000ത്തിലധികം ആളുകളാണ് ചെയ്ത കുറ്റം എന്തെന്ന് പോലുമറിയാതെ വിചാരണ കാത്ത് രാജ്യത്തെ ജയിലുകളിൽ കഴിയുന്ന തെന്നും മുൻപെങ്ങുമില്ലാത്ത സ്വേഛാധിപത്യ ഭരണത്തിലേക്കാണ് രാജ്യം നീങ്ങുന്നതെന്നും ഇതിനെയെല്ലാം ചെറുക്കാൻ ജനങ്ങളെ അണിനിരത്തിയുള്ള വലിയ പോരാട്ടങ്ങൾ ആവശ്യമാണെന്നും പ്രകാശ് ബാബു അഭിപ്രായപ്പെട്ടു. ചെമ്മനത്തുകര എസ്.എൻ.ഡി.പി ആഡിറ്റോറിത്തിൽ നടന്ന സമ്മേളനത്തിൽ മുതിർന്ന പാർട്ടി അംഗം കെ.ചന്ദ്രമോഹനൻ പതാക ഉയർത്തി. ഡി. രഞ്ജിത്ത് കുമാർ, മായാ ഷാജി, എ.എസ്.ഹരിമോൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. മണ്ഡലം അസി. സെക്രട്ടറി പി.പ്രദീപ്, സെക്രട്ടേറിയറ്റ് എൻ.അനിൽ ബിശ്വാസ് എന്നിവർ പ്രമേയങ്ങളും സെക്രട്ടറി എം.ഡി. ബാബുരാജ് പ്രവർത്തന റിപ്പോർട്ടും ജില്ലാ കമ്മറ്റിയംഗം അഡ്വ.എ.സി.ജോസഫ് കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആർ.സുശീലൻ, ലീനമ്മ ഉദയകുമാർ, ജില്ലാ എക്സി.അംഗങ്ങളായ കെ.അജിത്ത്, ടി.എൻ.രമേശൻ, ഇ.എൻ.ദാസപ്പൻ, സി.കെ.ആശ എം.എൽ.എ, പി.സുഗതൻ എന്നിവർ പ്രസംഗിച്ചു.




Follow us on :

More in Related News