Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 May 2025 15:08 IST
Share News :
. മുക്കം: ഈ വർഷം ഹജ്ജിന് പോകുന്നവർക്ക് ചേന്ദമംഗല്ലൂർ ഒതയമംഗലം മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ യാത്രയപ്പ് നൽകി. മഹല്ല് വൈസ് പ്രസിഡണ്ട് കെ.സുബൈർ അധ്യക്ഷതവഹിച്ചു. പ്രമുഖ ഇസ്ലാമിക പണ്ഡിതൻ ഇ. എൻ അബ്ദുല്ല മൗലവി ഹജ്ജ് ക്ലാസ്സ് സന്ദേശം നൽകി.. അല്ലാഹുവിൻ്റെ സന്ദേശം ഹൃദയത്തോട് ചേർത്ത് പിടിച്ച് ഹജ്ജ് നിർവ്വഹിക്കുമ്പോഴുള്ള പ്രാർത്ഥന വലിയ പ്രാധാന്യമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. പൂർണ്ണമായും ഹിദായത്ത് നേടാനുള്ള അവസരമാണ് ഹജ്ജിലൂടെ നമുക്ക് ലഭിക്കുന്നത്. അതുവഴി അല്ലാഹുവിൻ്റെ അടുത്തേക്ക് നേരിട്ട് പോയി പ്രതിജ്ഞ ചെത് കൊണ്ട് വിശ്വാസത്തെ പുതുക്കുകയാണ് ഹജ്ജ്. തവാഫിൽ പ്രവാചകൻ്റെ ജീവിതം അതേപോലപകർത്തി ഞാൻ മുന്നോട്ട് നീങ്ങുകയാണന്ന ബോധ്യമുണ്ടായിരിക്കണം. ഈ ബോധത്തോടെ കാര്യം നിർവ്വഹിക്കുമ്പോൾ സ്വാഭാവികമായും അല്ലാഹുവുമായി നമ്മൾ നടത്തുന്ന സംഭാഷണ അനുഭവമുണ്ടാകും. ഹജ്ജ് വേളയിലെ ഓരോ പ്രാർത്ഥനകളിലും 1 സന്ദർഭവങ്ങളിലും ആമിൻ പറയാൻ മനുഷ്യരടക്കം കോടിക്കണക്കിന് മലക്കുകളും നമ്മോടുപ്പം ഒപ്പത്തിനൊപ്പമുണ്ടാവും. അങ്ങിനെ അനുഗ്രഹിതമായ കാര്യം നേടിയെടുക്കുകയാണ് ഹജ്ജിലൂടെ ചെയ്യുന്നത് അദ്ദേഹം തുടർന്ന് പറഞ്ഞു. മഹല്ല് സെക്രട്ടറി സി. സാലിഹ് ആമുഖ പ്രഭാഷണം നടത്തി. ഹജ്ജിന് പോകുന്നവരായ എൻ സുലൈമാൻ, ഐ കെ. സുൽഫീക്കർ, അബ്ദുൽ ഗഫൂർ , റംല ഗഫൂർ, ഒ ഷരീഫ്, കെ.പി. അഷ്റഫ്, എം.പി. അബ്ദുറഹിമാൻ, സൽമത്ത് ടീച്ചർ, നമ്പ് തൊടിക സൈനബ, ലൈല കുറുങ്ങോട്ട്, മോയിൻകുട്ടി (സംഗമം ) റസാഖ് മാസ്റ്റർ, ഷംസുദ്ദിൻ ആനയാകുന്ന്, മുഹമ്മദ് വടക്ക് വീട്ടിൽ, നദീറ വടക്ക് വീട്ടിൽ,ഐ ടി മൊയ്തീൻകുട്ടി തുടങ്ങിയവർ മറുപടി പ്രസംഗം നടത്തി.
Follow us on :
Tags:
More in Related News
Please select your location.