Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 May 2025 03:23 IST
Share News :
ദോഹ: ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയായ യുനീഖ്, അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു. ഡി.പി.എസ് മൊണാർക് ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ നഴ്സുമാരുടെ സമർപ്പിത സേവനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
യുനീഖ് പ്രസിഡന്റ് ലുത്ഫി കലമ്പൻ അധ്യക്ഷത വഹിച്ചു. ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ്, ഹമദ് മെഡിക്കൽ കോർപറേഷൻ ചീഫ് നഴ്സിങ് ഓഫീസർ മറിയം നൂഹ് അൽ മുതവ, യുനീഖ് ജനറൽ സെക്രട്ടറി ബിന്ദു ലിൻസൺ, ട്രഷറർ ദിലീഷ് ഭാർഗവൻ, അഡ്വൈസറി ബോർഡ് വൈസ് ചെയർപേഴ്സൺ മിനി സിബി, ഐ.സി.ബി.എഫ് അഡ്വൈസറി ചെയർമാൻ ബാബുരാജ്, ആഭ്യന്തര മന്ത്രാലയത്തിലെ കമ്മ്യൂണിറ്റി ഔട്ട് റീച്ച് ഓഫിസർ ഫൈസൽ ഹുദവി, എച്ച്.എം.സി എക്സിക്യൂട്ടീവ് ഡയറക്ടർ ഓഫ് നഴ്സിങ് താബിത് മുഹമ്മദ്, ഡയറക്ടർ ഓഫ് നഴ്സിങ് എച്ച്.എം.സി മുന ഉത്മൻ, ക്യൂ.എൽ.എം ബിസിനസ് ഡെവലപ്മെന്റ് മാനേജർ നിക്സൺ, ഇന്റർ ഗൾഫ് ഡയറക്ടർമാരായ റിഷീന ബജീഷ്, ബജീഷ് ബഷീർ, ഖിഷ് സി.ഇ.ഒ നിയാസ്, മറ്റു സംഘടന നേതാക്കൾ ഉൾപ്പെടെ നിരവധി അതിഥികൾ ചടങ്ങിൽ പങ്കെടുത്തു. ഖത്തറിൽ ആദ്യമായി ഇന്ത്യൻ നഴ്സസിനു വേണ്ടി മാത്രമുള്ള യുനീഖ് മൊബൈൽ ആപ്പ് ചടങ്ങിൽ പ്രകാശനം ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.