Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംയോജിത ആധുനിക തീരദേശ മത്സ്യ ഗ്രാമം പദ്ധതി ശിലാസ്ഥാപനം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ നിർവഹിച്ചു

30 Aug 2025 20:27 IST

MUKUNDAN

Share News :

ചാവക്കാട്:ഓരോ വ്യക്തിയും കുടുംബവും സമൂഹവും അവരുടെ വരുമാനം വർദ്ധിപ്പിക്കുക ആയതിലൂടെ മാത്രമേ ഒരു വികസിത രാജ്യം ആവുകയുള്ളൂ എന്നും,പല ശക്തി വലിയ ശക്തികളും നമ്മെ വെല്ലുവിളിക്കാൻ വരുമ്പോൾ അതിനെ അതിജീവിക്കേണ്ടത് ജനങ്ങളുടെ ശക്തികൊണ്ടാണ്.ആ ശക്തിയാണ് ഭരണാധികാരിക്ക് കരുത്ത് കൊടുക്കുന്നത് എന്നും കേന്ദ്ര ഫിഷറീസ് വകുപ്പ് സഹ മന്ത്രി ജോർജ് കൂര്യൻ.സംയോജിത ആധുനിക തീരദേശ മത്സ്യ ഗ്രാമം പദ്ധതി ചാവക്കാട് പുന്നയൂർ എടക്കഴിയൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സുസ്ഥിരവും ഉത്തരവാദിത്ത പൂർണവുമായ വികസന പ്രക്രിയയിലൂടെ മത്സ്യമേഖലയെ ശക്തിപ്പെടുത്തുന്നതിന് കേന്ദ്രസംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന ബൃഹത് പദ്ധതിയാണ് പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന. മത്സ്യത്തൊഴിലാളികൾക്ക് ജീവനോപാധികൾ വിതരണം ചെയ്യുന്നതിനായി 577 ലക്ഷം രൂപയുടെ പദ്ധതിയാണ് ഗ്രാമത്തിൽ നടപ്പിലാക്കുന്നത്.ഗുരുവായൂർ എംഎൽഎ എൻ.കെ.അക്ബർ അധ്യക്ഷതവഹിച്ചു.പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുരേന്ദ്രൻ,വൈസ് പ്രസിഡന്റ് സുഹറ ബക്കർ,കെ എസ് സി എ ഡി സി മാനേജിങ് ഡയറക്ടർ പി.ഐ.ഷെയ്ക്ക് പരീത് ഐഎഎസ്,എസ്.ഷിഹാബ്,എം.കെ.അറഫത്ത്,കെ.ബി.ഫസലുദ്ദീൻ,ഷംസു അമ്പലത്ത്,എം.കുഞ്ഞുമുഹമ്മദ്,ഉഷ രവി,ടി.വി.ജാബിർ,അബ്ദുൽ മജീദ് പോത്തന്നൂരാൻ എന്നിവർ സംസാരിച്ചു.


Follow us on :

More in Related News