Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Aug 2025 19:04 IST
Share News :
ചാവക്കാട്:നഗരത്തെ ചെളിയിൽ മുക്കി ടോറസ് ലോറികൾ.ചാവക്കാട് നഗരത്തിൽ കാൽനാടയായി പോകുവാൻ കഴിയാത്ത സ്ഥിതിയിൽ ആയി.ചുവന്ന മണ്ണുമായി പോയിരുന്ന ടോറസ് ലോറിയിൽ നിന്ന് പിൻഡോർ വഴി മണ്ണുകളും കല്ലുകളും റോഡിൽ പതിച്ചു.ഇന്ന് പുലർച്ചെയാണ് സംഭവം.ദേശീയപാത നിർമ്മാണത്തിനായി എത്തിയ ലോറിയിൽ നിന്നാണ് റോഡ് പണിക്കായി കൊണ്ടുപോകുന്ന മണ്ണുകളും,കല്ലുകളും വീണത്.അമിതമായി മണൽ കയറ്റിയ ലോറികളുടെ പിൻവാതിൽ അടക്കാത്തതാണ് മണലും ചരൽ കല്ലുകളും റോഡിൽ വിഴാൻ കാരണമായത്.ശക്തമായ മഴയുള്ളതിനാൽ നഗരമധ്യം ചെളികുണ്ടായി മാറുകയായിരുന്നു.എന്നാൽ അശ്രദ്ധമായി മണൽ കയറ്റി വന്ന ലോറികൾ നിർത്താതെയാണ് പോയത്.ചേറ്റുവ ഭാഗത്തേക്കാണ് ലോറികൾ കടന്നുപോയതെന്ന് നാട്ടുകാർ പറഞ്ഞു.റോഡിന്റെ ഇരുവശത്തെ കടകളുടെ മുൻഭാഗങ്ങളും
ചെളിയിലായി.തുടർന്ന് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ജെസിബി ഉപയോഗിച്ച് ചെളി നീക്കം ചെയ്തു.ടോറസ് ലോറിയിൽ ചുവന്ന മണ്ണ് കൊണ്ട് പോകുമ്പോൾ നനയാതിരിക്കാനുള്ള സംവിധാനം ഇല്ലാതെയാണ് മണൽ കയറ്റി കൊണ്ട് പോകുന്നത്.ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന ഇത്തരം പ്രവർത്തി ചെയുന്നവർക്കെതിരെ കർശന നടപടി ഉണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.