Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുവാവിനെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച് ഒളിവിൽ പോയ രണ്ടുപ്രതികൾ കൂടി അറസ്റ്റിൽ...

26 Sep 2025 20:52 IST

MUKUNDAN

Share News :

ചാവക്കാട്:യുവാവിനെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച് ഒളിവിൽ പോയ രണ്ടുപ്രതികൾ കൂടി അറസ്റ്റിൽ.പുന്നയൂർക്കുളം അണ്ടത്തോട് ചെറായി പൂളക്കാട്ട് വീട്ടിൽ പ്രേമന്റെ മകൻ പ്രണവ്(25),കടപ്പുറം പഞ്ചായത്ത് തൊട്ടാപ്പ് മാട് കാണോത്ത് കാസിം മകൻ റാഷിക്(25)എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മാസം 26 ആം തിയ്യതി രാത്രി ഒരുമനയൂർ കമ്പനിപ്പടിക്കടുത്ത് വെച്ച് തങ്ങൾപടി സ്വദേശി പൊന്നേത്ത് വീട്ടിൽ ഫദലു(29)വിനാണ് കുത്തേറ്റത്.അഞ്ചുപേർ ചേർന്നാണ് യുവാവിനെ കുത്തി പരിക്കേൽപ്പിച്ചത്.ഒന്നാംപ്രതിയായ അർഷാദിനെ പിറ്റേദിവസം അറസ്റ്റ് ചെയ്തിരുന്നു.ശേഷം ഒളിവിൽ കഴിഞ്ഞ പ്രതികളെ ബാംഗ്ലൂരിൽ നിന്നും പൊന്നാനിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.അറസ്റ്റ് ചെയ്ത റാഷിക്കിനെതിരെ മാരാരികളും പോലീസ് സ്റ്റേഷനിൽ എംഡിഎംഎ കൈയ്യിൽ വച്ചതിനും കേസുണ്ട്.ചാവക്കാട് എസ്എച്ച്ഒ വി.വി.വിമൽ,എസ്ഐ ശരത് സോമൻ,എസ് സിപിഒ അജിത് ലാൽ,സിപിഒമാരായ ജി.അരുൺ,ടി.അരുൺ,രജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Follow us on :

More in Related News