Wed Jul 23, 2025 9:25 PM 1ST
Location
Sign In
24 Mar 2025 23:29 IST
Share News :
തലയോലപ്പറമ്പ്: നീർപ്പാറ ജില്ലാ അതിർത്തിയിൽ തിങ്കളാഴ്ച പുലർച്ചെ പോലീസ് നടത്തിയ വാഹന പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. വയനാട് സ്വദേശി അമൽ (26), ബ്രഹ്മമംഗലം സ്വദേശി ആൽബിൻ സണ്ണി (22), ഏനാദി സ്വദേശി ബിബിൻ (21). എന്നിവരാണ് തലയോലപ്പറമ്പ് പോലീസിൻ്റെ പിടിയിലായത്. ഇവരിൽനിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് ജില്ലാ അതിർത്തികളിൽ കർശനമായ പരിശോധന ഏർപ്പെടുത്തിയിരുന്നു. ഇതെ തുടർന്ന് തലയോലപ്പറമ്പ് എസ് എച്ച് ഒ വിപിൻ ചന്ദ്രൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
Follow us on :
Tags:
More in Related News
Please select your location.