Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തോടയം കഥകളി യോഗം 36-ാം വാർഷികം ഒക്ടോബർ 12 ന് ; പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

09 Oct 2025 12:05 IST

NewsDelivery

Share News :

കോഴിക്കോട് : തോടയം കഥകളി യോഗത്തിന്റെ 36-ാം വാർഷികാഘോഷം ഈ വരുന്ന ഒക്ടോബർ 12 ഞായറാഴ്ച തളി പത്തശ്രീ കല്യാണമണ്ഡപത്തിൽ വെച്ച് വിപുലമായ പരിപാടികളോടെ നടത്തപ്പെടുകയാണ്. കഥകളിയുടെ സംരക്ഷണത്തിലും പരിപോഷണത്തിലും തോടയും കഥകളി യോഗം കഴിഞ്ഞ മുപ്പത്തിയാറ് വർഷമായി നിർണായക പങ്ക് വഹിച്ചു വരികയാണ്. ഈ കലയുടെ പ്രാധാന്യം പുതുതലമുറയിൽ എത്തിക്കുന്നതിനും കലാകാരന്മാർക്ക് ശക്തമായ വേദി ഒരുക്കുന്നതിനും നോടയം എന്നും ശ്രദ്ധ കൊടുത്തുവരുന്നു. മഹാകവി വള്ളത്തോളിൻ്റെ ജന്മദിനമായ ഒക്ടോബർ 16 അന്താരാഷ്ട്ര കഥകളി ദിനമായി പ്രഖ്യാപിക്കണം എന്ന് 2019 മുതൽ തന്നെ ആവശ്യപ്പെടുത്തുന്നുണ്ട്. അതിനുള്ള നടപടികൾ വേഗത്തിൽ ആക്കണമെന്ന് വീണ്ടും ആവശ്യപ്പെടുകയാണ്.


ഒക്ടോബർ 12 ഞായറാഴ്ച ശ്രീ. പി കെ കൃഷ്ണനണ്ണി രാജയുടെ അധ്യക്ഷതയിൽ ആരംഭിക്കുന്ന ആഘോഷ പരിപാടികൾ ബഹു. എം കെ രാഘവൻ എം പി ഉത്ഘാടനം ചെയ്യുന്നതാണ്. ആഘോഷ വേദിയിൽ മഹാമഹിമ (ശ്രീ കേരളവർമ്മ രാജ (സാമൂതിരി), പി വി നിധീഷ് (ജോ. മാനേജിംഗ് എഡിറ്റർ, മാതൃഭൂമി), ഡോ. രാജേഷ് കുമാർ (രജിസ്‌ട്രാർ, കേരള കലാമണ്ഡലം), അനിൽ രാധാകൃഷ്ണൻ (സീനിയർ കോ-ഓർഡിനേറ്റിംഗ് എഡിറ്റർ മലയാള മനോരമ), ശ്രീ കെ ബി രാജാനന്ദ് (കലാമണ്ഡലം നിർവ്വാഹക സമിതി അംഗം) തുടങ്ങിയവർ പങ്കെടുക്കുന്നതാണ്. വേദിയിൽ വെച്ച് കഥകളി രംഗത്തെ പ്രശസ്തമായ 5 കലാകാരന്മാർക്ക് പുരസ്കാരങ്ങൾ നല്കി ആദരിക്കുന്നതാണ്.


ഈ വർഷത്തെ പുരസ്കാര ജേതാക്കൾ:


1. വള്ളത്തോൾ പുരസ്കാരം: ശ്രീ. ഫാക്ട് പത്മനാഭൻ (കഥകളി വേഷം)

2. ബാലകൃഷ്ണൻ തമ്പാൻ പുരസ്കാരം: ശ്രീ. കലാമണ്ഡലം ഹരിദാസ് വാര്യർ, ഗുരുവായൂർ (മദ്ദളം)

3. പി കെ എസ് രാജ പുരസ്കാരം: ശ്രീ. കലാനിലയം പത്മനാഭൻ (ചൂട്ട))

4. തോടയം പുരസ്കാരം: ശ്രീ. പനമണ്ണ ശശി (കഥകളി ചെണ്ട)

5. പ്രതിഭാ പുരസ്കാരം: ശ്രീ. കലാമണ്ഡലം ദശാസ്യ പ്രദീപ് (കഥകളി വേഷം)

തുടർന്ന് ശ്രീ. സുധീഷ് നമ്പൂതിരി രചിച്ച 'നള കഥായനങ്ങൾ' എന്ന പുസ്തകത്തിന്റെ പ്രകാശനവും, ശ്രീ. പല്ലാവൂർ വാസുദേവ പിഷാരടി അവതരിപ്പിക്കുന്ന സോപാനസംഗീതവും, കോട്ടക്കൽ പി എസ് വി നാട്യസംഘം അവതരിപ്പിക്കുന്ന നളചരിതം 3-ാം ദിവസം കഥകളിയും ഉണ്ടായിരിക്കുന്നതാണ്.


വാർത്താസമ്മേളനത്തിൽ പി കെ കൃഷ്ണനുണ്ണിരാജ, പ്രസിഡൻ്റ്, തോടയം കഥകളി യോഗം, ശ്രീജിത്ത് മേനോൻ, ജനറൽ സെക്രട്ടറി, സുരേഷ് പാഴൂർ, ട്രഷറർ പങ്കെടുത്തു.

Follow us on :

More in Related News