Sat Jul 12, 2025 10:22 PM 1ST
Location
Sign In
18 May 2024 21:51 IST
Share News :
പരപ്പനങ്ങാടി : ചേളാരിയിൽ നിന്നും ഗോവയിലേക്ക് വിനോദയാത്ര പോയ സംഘത്തിലെ ചെട്ടിപ്പടി സ്വദേശിയായ യുവാവ് ഹോട്ടൽ കെട്ടിടത്തിൻ്റെ മുകൾ നിലയിൽ നിന്ന് വീണു മരിച്ചു. ചെട്ടിപ്പടി കുപ്പിവളവിനടുത്ത് കോന്തത്ത് വൽസൻ്റെ മകൻ ജിത്തു (32) ആണ് മരണപ്പെട്ടത്. കഴിഞ്ഞ 15ന് ബുധനാഴ്ചയാണ് ചേളാരിയിലെ കെ.കെ.സി തംബോല മേള സംഘാംഗങ്ങളായ 33 പേർ ഒരുമിച്ച് ഗോവയിലേക്ക് യാത്ര തിരിച്ചത്. ഗോവയിൽ വിനോദയാത്രാസംഘം രാത്രി താമസത്തിനായി മുറിയെടുത്ത ബാഗാ റോഡിലെ അർപ്പുറയിലെ ഹോട്ടലിൻ്റെ നാലാം നിലയിലെ സ്റ്റെയർകേസിലെ അഴികളില്ലാത്ത ജനൽപ്പടിയിൽ നിന്നും രാത്രി 10 മണിയോടെ ജിത്തു താഴേക്ക് വീഴുകയായിരുന്നു. കൂടെയുള്ളവരും ഹോട്ടൽ ജീവനക്കാരും കൂടി ഉടനെ കണ്ടോളിമ്മിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഗോവ മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം ആംബുലൻസ് മാർഗം ചെട്ടിപ്പടിയിലെ വീട്ടിലെത്തിക്കും.
അമ്മ: രാധ
ഭാര്യ: പ്രജിത
മക്കൾ: ആദു, ശിവാനി
സഹോദരങ്ങൾ: ജിതിൻ, ജിഷ്ണു
Follow us on :
Tags:
More in Related News
Please select your location.