Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം മൂത്തേടത്തുകാവ് പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ കൃഷ്ണൻ്റെയും രാധയുടെയും ചിത്രം വരച്ച് സമർപ്പിച്ച് വിദ്യാർഥിനി.

12 Jul 2025 22:01 IST

santhosh sharma.v

Share News :

വൈക്കം: തിരുവരങ്ങിൽ നൃത്താർച്ചനയ്ക്ക് എത്തിയ കൗമാരക്കാരി ക്ഷേത്രത്തിൽ കൃഷ്ണൻ്റേയും രാധയുടേയും മനോഹരമായ ചിത്രം വരച്ച് ക്ഷേത്രത്തിൽ സമർപ്പിച്ചു.തെയ്യത്തിൻ്റെ നാടായ കണ്ണൂരിലെ പിണറായി കാപ്പുമ്മൽ സ്വദേശിനി മമ്പറം ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി വേദ യാണ് ശ്രീകൃഷ്ണൻ്റെയും രാധയുടെയും ചിത്രം വൈക്കം മൂത്തേടത്തുകാവ് പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമർപ്പിച്ചത്. ചുറ്റമ്പല സമർപ്പണം അഷ്ടബന്ധകലശം എന്നിവ നടക്കുന്നതിൻ്റെ ഭാഗമായി

തിരുവരങ്ങിൽ നൃത്താർപ്പണത്തിന് എത്തിയതായിരുന്നു വേദ. ചിത്രരചന അഭ്യസിച്ചിട്ടില്ലാത്ത വേദ കൃഷ്ണ ഭക്തിയാൽ യൂട്യൂബിൽ നോക്കി ചിത്രം വരയ്ക്കുകയായിരുന്നു.തുടർന്ന് വരച്ച ചിത്രം ക്ഷേത്രം മുഖ്യകാര്യദർശി

എ.ജി വാസുദേവൻ നമ്പൂതിരിക്ക് ഭക്തി ആരവ് പൂർവ്വം കൈമാറി.വേദയുടെ മാതാവ് ഷിൽന, ബന്ധുക്കൾ, കൂട്ടുകാർ, ഭക്തജക്കൾ തുടങ്ങിയവർ സർപ്പണ ചടങ്ങിൽ പങ്കെടുത്തു.


Follow us on :

More in Related News