Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jul 2025 22:19 IST
Share News :
പരപ്പനങ്ങാടി : പാലത്തിങ്ങൽ കിരനല്ലൂർ ന്യൂ കെട്ടിൽ കാണാതായ 17കാരന് വേണ്ടിയുള്ള തെരച്ചിൽ അനിശ്ചിത്വത്തിലായിരിക്കെ നാവികസേനയുടെ സേവനം ആവശ്യപ്പെട്ടു. പരപ്പനങ്ങാടി നഗരസഭ ചെയർപേഴ്സൺ പി.പി. ഷാഹുൽ ഹമീദ്, താനൂർ നഗരസഭ ചെയർ പേഴ്സൺ റഷീദ് മോര്യ എന്നിവർ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ അടുത്ത ദിവസം തന്നെ നാവിക സേനയുടെ സേവനം പ്രദേശത്ത് തിരച്ചിലിന് ലഭ്യമാവും.
രാവിലെ 9 മണിയോടെ കൊച്ചിയിൽ നിന്ന് എത്തുന്ന നേവി സംഘവും, ഇപ്പോൾ തിരച്ചിൽ നടത്തി കൊണ്ടിരിക്കുന്ന സംഘത്തെയും ഏകോപിപ്പിച്ചാണ് തിരച്ചിൽ ഊർജിതപെടുത്തുന്നത്.
കഴിഞ്ഞ ബുധനാഴ്ച്ച ഉച്ചയോടെയാണ്
പാലത്തിങ്ങൽ ന്യൂ കട്ട് പുഴയിൽ സുഹൃത്തുകളോടൊപ്പം കുളിക്കാനിറങ്ങിയ
താനൂർ എടക്കടപ്പുറം സ്വദേശി കമ്മാക്കൻ്റെ പുരക്കൽ ഷാജഹാൻ്റെ മകൻ ജുറൈജിനെ
കാണാതായത്.
ഫയർഫോഴ്സ്, എൻ.ഡി.ആർ എഫ്, സ്ക്യൂബ ടീമുകൾ, ട്രോമോ കെയർ, വിവിധ സംഘടനകൾ, നാട്ടുക്കാർ എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. ഇതിനിടെയാണ് തിരച്ചിലിൻ ഏർപ്പെട്ട ട്രോമൊകെയർ പ്രവർത്തകർക്ക് അടക്കം വലിയ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വാർത്ത പുറത്ത് വന്നത്.
തിരൂർ തഹസിൽദാർ പ്രവർത്തന ഏകോപനവും, പരിയാപുരം വില്ലേജ് ഓഫീസർ മേൽനോട്ടവും നിർവഹിക്കുന്ന രക്ഷാ പ്രവർത്തന ദൗത്യമാണ് നിലവിൽ നടന്ന് വരുന്നതെന്നും, സനദ്ധ പ്രവർത്തകർക്കാവശ്യമായ എല്ലാ സഹായങ്ങളും നൽകി വരുന്നുവെന്നും ഇതിനോട് അതികൃത്യർ പ്രതികരിച്ചു.
നാളെയോടെ നാവിക സേന വിഭാഗത്തിനൊപ്പം നിലവിലുള്ള പ്രദേശത്തെ പുഴയുടെ ഗതിയെ കുറിച്ച് അറിയുന്ന രക്ഷാ പ്രവർത്തകരെ ഉൾക്കൊള്ളിച്ചുള്ള ദൗത്യമാണ് നടക്കുക. നാളെ അഞ്ചാം ദിവസത്തിലേക്ക് കടക്കുന്ന തിരച്ചിലിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. തെരച്ചിലിൻ്റെ ഭാഗമായി പ്രദേശത്ത് ഒഴുക്കിൻ്റെ ശക്തി കുറക്കാനായി വിവിധ പുഴയിലെ ചീർപ്പുകളും താഴ്ത്തിയിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.