Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊമേഴ്സിൽ ഓൾ ഇന്ത്യ ലെവൽ രണ്ടാം റാങ്ക്:ഷെസ അബ്ദുൾ റസാക്കിനെ ഉമ്മൻചാണ്ടി സ്മൃതി കേന്ദ്രം അനുമോദിച്ചു

12 Jul 2025 18:57 IST

MUKUNDAN

Share News :

പുന്നയൂർക്കുളം:സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ കൊമേഴ്സിൽ ഓൾ ഇന്ത്യ ലെവൽ രണ്ടാം റാങ്ക് നേടിയ ഷെസ അബ്ദുൾ റസാക്കിനെ ഉമ്മൻചാണ്ടി സ്മൃതി കേന്ദ്രം ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി അനുമോദിച്ചു.ഡിസിസി മുൻ പ്രസിഡന്റ് ഒ.അബ്ദുറഹിമാൻകുട്ടി പൊന്നാടയും ഉപഹാരവും നൽകി.വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് വി.കെ.ഫസലുൽഅലി,യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ കെ.വി.ഷാനവാസ്,അബൂബക്കർ കുന്നംക്കാട്ടയിൽ,മൂസ ആലത്തയിൽ,ടിപ്പു ആറ്റുപ്പുറം,ധർമ്മൻ,അജയ്കുമാർ വൈലേരി,ഹസ്സൻ വടക്കേകാട്,ഷംസു,അമീൻ,അലിക്കുട്ടി തുടങ്ങിയവർ സംബന്ധിച്ചു.അണ്ടത്തോട് ചെറായി മഞ്ഞളിങ്ങൽ വീട്ടിൽ അബ്ദുൽ റസാക്ക്,റസ്‌ന ദമ്പതികളുടെ മകളായ ഷെസ 500ൽ 498 മാർക്ക് നേടിയാണ് അഭിമാന നേട്ടം കൈവരിച്ചത്.


Follow us on :

More in Related News