Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലത്തിങ്ങൽ പുഴയിൽ കുട്ടിയെ കണ്ടത്താനുള്ള ദൗത്യം : രക്ഷാപ്രവർത്തനങ്ങൾക്ക് അധികൃതർ പുറംതിരിഞ്ഞ് നിൽക്കുന്നതായി പരാതി

12 Jul 2025 18:45 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : കഴിഞ്ഞ ബുധനാഴ്ച പാലത്തിങ്ങൽ പുഴയിൽ കാണാതായ 17കാരന് വേണ്ടിയുള്ള തെരച്ചിലിൽ അധികൃതരുടെ നിസ്സംഗത ചോദ്യം ചെയ്യപെടുന്നു. പാലത്തിങ്ങൽ ന്യൂ കട്ട് പുഴയിൽ കാണാതായ താനൂർ എടക്കടപ്പുറം സ്വദേശി കമ്മാക്കൻ്റെ പുരക്കൽ ഷാജഹാൻ്റെ മകൻ ജുറൈജിനെ കണ്ടത്താനുള്ള രക്ഷാപ്രവത്തനമാണ് അധികൃതരുടെ നിസ്സഹകരണം മൂലം അവതാളത്തിലാവുന്നത്.


സർക്കാർ നിയന്ത്രണത്തിലുള്ള ഫയർഫോഴ്സ്, എൻ.ഡി.ആർ എഫ്, സ്ക്യൂബ ടീമുകൾ എന്നിവക്ക് ചെലവുകൾ വഹിക്കാൻ സർക്കാർ സംവിധാനമുണ്ട്.

രാവിലെ 8.30 ഓടെ തിരച്ചിലിനായി എത്തുന്ന സംഘം 4.30 ഓടെ തെരച്ചിൽ നിർത്തുകയുമാണ് പതിവ്. എന്നാൽ പുലർച്ചെ 6 മണിക്ക് തുടങ്ങി രാത്രി 11 മണി വരെ തെരച്ചിൽ നടത്തുന്ന സന്നദ്ധ സംഘടനകൾക്ക് ചിലവുകൾ ഇതുവരെ വന്യൂ, വിഭാഗമൊ ഇരു മുൻസിപ്പാലിറ്റികളൊ ഒന്നും തന്നെ പരിമിധിക്കുള്ളിൽ ചെയ്യാൻ തയ്യാറാകാത്തത് കാരണം സർക്കാർ സംവിധാനങ്ങളെക്കാൾ ഏറെ ദൗത്യത്തിൽ ഏർപ്പെടുന്നവരെന്ന നിലയിൽ മുന്നോട്ട് ഇനി പോവാൻ കഴിയില്ലന്നാണ് ഇതിൻ്റെ വളണ്ടിയർമാർ പറയുന്നത്.


ഇതിൽ പ്രധാനമായും ട്രോമകെയർ ടീം മിനാണ് ഏറെ ദുരിതം. ഏറെ പരിശീലനം ലഭിച്ച രാപ്പകലില്ലാതെ സേവനം ചെയ്യുന്ന ഇവരുടെ തെരച്ചിലിനായി ഉപയോഗിക്കുന്ന ബോട്ടുകൾക്കടക്കം ഇതിനോടകം വൻസാമ്പത്തിക ബാധ്യതയാണ് വന്നതെന്ന് ഇവർ പറയുന്നു. രക്ഷാപ്രവർത്തനിറങ്ങുന്ന പ്രവർത്തകരുടെ സ്വന്തം കീശയിൽ നിന്നാണ് ഇതുവരെ ഇവർ ചെലവ് കണ്ടത്തിയിരുന്നത്. ദിവസങ്ങളായുള്ള തെരച്ചിലിൽ ചെലവുകൾ താങ്ങാൻ കഴിയാത്തത് കാരണം സംഘം വീർപ്പ്മുട്ടുകയാണ്.


പ്രദേശികമായി വരുന്ന അപകടങ്ങളിലെ രക്ഷാപ്രവർത്തനത്തിന് മുൻസിപ്പാലിറ്റികൾക്കും, മറ്റും ചെലവുകൾ വഹിക്കാൻ നിയമം ഉണ്ടെന്നിരിക്കെ അധികൃതർ പുറം തിരിഞ്ഞ് നിൽക്കുകയാണെന്ന് രക്ഷ പ്രവർത്തകർ പറയുന്നു.


വിവിധരാഷ്ട്രീയ പാർട്ടികൾക്ക് കീഴിലുള്ള വളണ്ടിയർമാർ അവരവരുടെ പാർട്ടി പ്രവർത്തകരുടെ സഹായത്താൽ രക്ഷകരായി എത്തുന്നുന്നെങ്കിലും, ട്രോമ കെയർ പോലുള്ള സംഘം മുന്നോട്ട് പോവാൻ കഴിയാതെ ഉഴലുകയാണ്.

പരപ്പനങ്ങാടി, താനൂർ മുൻസിപ്പാലിറ്റി എന്നിവ ഔദ്യോഗിക തലത്തിൽ ഏകോപിപ്പിച്ച് മുന്നോട്ട് പോവാത്തതാണ് രക്ഷാപ്രവർത്തകർക്ക് ദുരിതമാവുന്നത്.



Follow us on :

More in Related News