Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മരിച്ച സഹപാഠിയുടെ കുടുംബത്തിന് വീടൊരുക്കി സുഹൃത്തുക്കൾ

12 Jul 2025 18:57 IST

Jithu Vijay

Share News :

തിരൂരങ്ങാടി : വാഹനാപകടത്തിൽ മരിച്ച സഹപാഠിയുടെ കുടുംബത്തിന് കൈത്താങ്ങായി സുഹൃത്തുക്കൾ. കഴിഞ്ഞവർഷം അന്തരിച്ച തിരൂരങ്ങാടി പിഎസ്എംഒ കോളേജ് സ്റ്റുഡന്റ് എഡിറ്ററായിരുന്ന കെ വി മുഹമ്മദ് സാദിഖിന്റെ കുടും ബത്തിന് കോളേജ് എൻഎസ്എ സ് യൂണിറ്റ് നിർമിച്ച സൗഹൃദഭവ നത്തിന്റെ താക്കോൽ കൈമാറി.


എൻഎസ്എസ് വളൻ്റിയറും വിദ്യാർഥി നേതാവുമായിരുന്നു കോട്ടക്കൽ

പുത്തൂർ സ്വദേശിയായ സാദിഖ്. എൻഎസ്എസ് മറ്റൊരു വിദ്യാർഥിക്കുവേണ്ടി നിർമിച്ച വീടുകൂടലിന് സമ്മാനം വാങ്ങാൻ പോകവെയാണ് ബൈക്ക് ബസുമായി കുട്ടിയിടിച്ച് സാദിഖ് മരിച്ചത്. സൗഹൃദഭവനം പദ്ധതിയിൽ എൻഎസ്എസ് നിർമിച്ച ആറാമത്തെ വീടാണിത്. സാദിഖിൻ്റെ സഹോദരങ്ങളുടെ പഠനാവശ്യത്തിന് തുക നേരത്തെ കൈമാറി യിരുന്നു.


കോളേജിൽ നടന്ന ചടങ്ങിൽ മാനേജർ എം കെ ബാവ താക്കോൽദാനം നടത്തി. പ്രിൻസിപ്പൽ ലെഫ്റ്റനൻ്റ് ഡോ. നിസാമുദ്ദീൻ കു ന്നത്ത് അധ്യക്ഷനായി. ഡോ. കെ അസീസ്, ഡോ. വി പി ഷബീർ, ഡോ. അലി അക്ഷദ്, കെ അബ്ദുൽ സമദ്, ഡോ. പി ടി നൗഫൽ, പി അബ്ദു റഊഫ്, മുജീബ് റഹ്മാൻ കാരി എന്നിവർ സംസാരിച്ചു.

Follow us on :

More in Related News