Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ നിറയും പുത്തരിയും ജൂലൈ 30 ന് നടക്കും.

22 Jul 2025 18:00 IST

santhosh sharma.v

Share News :

വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ നിറയും പുത്തരിയും ജൂലൈ 30 ന് നടക്കും. ഷഷ്ഠിയും നിറപുത്തരിയും ഒന്നിച്ച് വരുന്നതിനാൽ പൂജ സമയങ്ങളിൽ മാറ്റാമുണ്ടാകുമെന്ന് സബ് ഗ്രൂപ്പ് ഓഫീസർ എം.എസ്. വിനിത് അറിയിച്ചു. പുലർച്ചെ 4 ന് നടതുറന്ന് പ്രഭാതശ്രീബലി, നിറയും പുത്തരി പൂജ, ഉച്ചശ്രീബലി എന്നിവക്ക് ശേഷം രാവിലെ 7.30 ന് നടയടക്കും. ഷഷ്ഠിവൃതം നോക്കുന്ന ഭക്തർ രാവിലെ 7.30 നകം വഴിപാടുകൾ വാങ്ങേണ്ടതാണെന്നും വൈകിട്ട് 5 ന് പതിവ് രീതിയിൽ നട തുറക്കുമെന്നും ദേവസ്വം അധികൃതർ അറിയിച്ചു.

Follow us on :

More in Related News