Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യു കെ ജി വിദ്യാർഥിനികളായ ഇരട്ട സഹോദരിമാർ വൈക്കം വേമ്പനാട്ടുകായൽ നീന്തിക്കയറി വേൾഡ് വൈഡ് ഓഫ് റെക്കോർഡിൽ ഇടം പിടിച്ചു.

25 Oct 2025 16:28 IST

santhosh sharma.v

Share News :

വൈക്കം: വൈക്കത്തിന്റെ ചരിത്രത്തിൽ പുതിയ ഒരു നാഴികകല്ലുകൂടി എഴുതിച്ചേർത്ത് യുകെജി വിദ്യാർഥിനികളായ ഇരട്ട സഹോദരിമാർ. വൈക്കം കുലശേഖരമംഗലം വൈകുണ്ഠം വീട്ടിൽ ഹരീഷ്, അനുമോൾ ദമ്പതികളുടെ മക്കളായ നൈവേദ്യ, നിഹാരികാ എന്നിവരാണ് ഒരു മണിക്കൂർ 48 മിനിട്ട് കൊണ്ട് വേമ്പനാട്ടുകായലിൻ്റെ 9 കിലോമീറ്ററോളം വരുന്ന ദൂരം ഒരെ സമയം നീന്തിക്കയറി വേൾഡ് വൈഡ് ഓഫ് റെക്കോർഡിൽ ഇടം പിടിച്ചത്. വെള്ളൂർ ഭാവൻസ് ബാലമന്ദിർ സ്കൂളിലെ യുകെജി വിദ്യാർഥിനികളാണ് ഇരുവരും. ഉദയനാപുരം ശ്രീ സുബ്രഹ്മണ്യ സിമ്മിംഗ് ക്ലബ്ബിൽ റിട്ടേഡ് ഫയർസ്റ്റേഷൻ ഓഫീസർ ടി. ഷാജികുമാറിന്റെ ശിക്ഷണത്തിൽ നീന്തൽ പരിശീലനത്തിന് ശേഷം കോതമംഗലം ഡോൾഫിൻ അക്വട്ടിക്ക് ക്ലബ്ബിലെ ബിജു തങ്കപ്പന്റെ കീഴിൽ കുത്തൊഴുക്കുള്ള മൂവാറ്റുപുഴ ആറ്റിൽമ മാസങ്ങളോളം കഠിന പരിശീലനം നടത്തിയ ശേഷമായിരുന്നു ഉദ്യമത്തിന് ഇറങ്ങിയത്. കേരളത്തിൽ ആദ്യമായാണ് യു കെ ജി വിദ്യാർഥികളായ സഹോദരിമാർ വേമ്പനാട്ടുകായൽ ഒരെ സമയം നീന്തിക്കയറി വേൾഡ് വൈഡ് ഓഫ് റെക്കോർഡിൽ ഇടം പിടിക്കുന്നത്. ശനിയാഴ്ച രാവിലെ 7.17 ന്ആലപ്പുഴ ജില്ലയിലെ ചേർത്തല കൂമ്പേൽക്കടവിൽ നിന്നും ഫ്ലാഗ് ഓഫ് ചെയ്ത നീന്തൽ കോട്ടയം ജില്ലയിലെ വൈക്കം ബീച്ചിൽ 9.05 പര്യവസാനിച്ചു. തുടർന്ന് വൈക്കം ബീച്ചിൽ വച്ച് നടന്ന അനുമോദന യോഗം മുൻ ഇന്ത്യൻ വോളിബോൾ ക്യാപ്റ്റനും അർജ്ജുന അവാർഡ്‌ ജേതാവുമായ ടോം ജോസഫ് ഉദ്ഘാടനം ചെയ്തു.വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ് അധ്യക്ഷത വഹിച്ചു.വൈക്കം ഡിവൈഎസ്പി ടി.ബി വിജയൻ ,പിന്നണി ഗായകൻ ദേവാനന്ദ്, നഗരസഭ കൗൺസിലർമാർ, വിവിധ രാഷ്ട്രീയ സാമൂഹ്യ, സാംസ്‌കാരിക നായകന്മാർ, കലാപ്രതിഭകൾ തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

More in Related News