Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സുൽത്താന്റെ നാട്ടിൽ നടന്ന കലാമാമാങ്കത്തിൽ ഗോത്രകലകൾ ഏറെ ശ്രദ്ധേയമായി.

30 Nov 2024 08:38 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: സുൽത്താന്റെ നാട്ടിൽ നടക്കുന്ന കലാമാമാങ്കത്തിൽ മറ്റ് മത്സരയിനങ്ങൾക്കൊപ്പം ഇത്തവണ പുതിയതായി ഏർപ്പെടുത്തിയ ഗോത്രകലകൾ ഏറെ ശ്രദ്ധേയമായി. ഇരുളത്തം, മലപ്പുലയാട്ടം, പളിയനൃത്തം, പണിയ നൃത്തം, മംഗലംകളി തുടങ്ങിയ അഞ്ച് ഗോത്രകലകളാണ് എച്ച്.എസ്, എച്ച്.എസ്.എസ്സ് വിഭാഗത്തിൽ മത്സരത്തിൽ ഉൾപ്പെടുത്തിയത്. കൊട്ടിപ്പാട്ടിൻ്റെ താളലഹരിയിൽ ആറാടുകയായിരുന്നു കലോത്സവ നഗരി. വർണ്ണ വിസ്മയം തീർത്ത മത്സര ഇനങ്ങൾ നടന്ന വേദികൾ എല്ലാം കാഴ്ചക്കാരാലും നിറഞ്ഞു. പുതിയതായി കൂട്ടിച്ചേർത്ത ഗോത്രവർഗകലാരൂപങ്ങൾ അരങ്ങേറിയ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഹാൾ ആയിരുന്നു ശ്രദ്ധാ കേന്ദ്രം. ഇനങ്ങൾ എല്ലാം ഒന്നിനൊന്ന് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റും വിധം മികച്ചു നിന്നു.

Follow us on :

More in Related News