Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഐമാക്ക് ഖത്തർ ലോഗോ പ്രകാശനം കലാപരിപാടികൾ കൊണ്ട് ശ്രദ്ധേയമായി .

04 Aug 2025 01:27 IST

ISMAYIL THENINGAL

Share News :

 ദോഹ : ഗായകരും, കലാ സ്നേഹികളും, ആരോഗ്യ,വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും,ഗാന രചയിതാക്കളും,സംഗീതം-ആൽബം,മാപ്പിളപ്പാട്ട് നിരൂപകർ തുടങ്ങി വിവിധ കലാ മേഖലയിൽ നിന്നുള്ള പ്രവാസികളുടെ സാന്നിധ്യത്തിൽ നുഐജ ഇൻസ്പെയർ ഹാളിൽ ഐമാക്ക് ഖത്തറിന്റെ ലോഗോ പ്രകാശനം നടന്നു. ഐ ബി പി സി വൈസ് പ്രസിഡണ്ടും ഐമാക്ക് ഖത്തർ അഡ്വയ്‌സറി ബോർഡ് ചെയർമാനുമായ  അബ്ദുൽ സത്താർ, ബോർഡ് മെമ്പർ അബ്ദുൽ റഊഫ് കൊണ്ടോട്ടി, ഡോം ഖത്തർ പ്രസിഡണ്ട് ഉസ്മാൻ കല്ലൻ, ഐമാക്ക് ഖത്തർ ചെയർമാൻ സിദ്ദിഖ് ചെറുവല്ലൂർ എന്നിവർ സംയുക്തമായി ലോഗോ പ്രകാശനം നിർവഹിക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു.     


ചടങ്ങിൽ ഇൻകാസ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി കെ.ഷാഹുൽ ഹമീദ്, മലയാളി സമാജം വൈസ് പ്രസിഡണ്ട് ബദറുദ്ദീൻ, പ്രശസ്ത ഗായകൻ മുഹമ്മദ്‌ ത്വയ്യിബ്, ഇൻകാസ് യൂത്ത് പ്രസിഡണ്ട് ദീപക് സി.ജി , പൊതു പ്രവർത്തകൻ സലീം എടശ്ശേരി, അഹ്‌മദ്‌ മഗ്രാബി പെർഫ്യൂം സെയിൽസ് മാനേജർ സൈഫ് ഹാഷ്മി, ഷോ ഡയറക്ടർ സമീർ തൃശ്ശൂർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.                  


ഐമാക്ക് ഖത്തറിന്റെ ആശയം വളരെ മനോഹരമായ ലോഗോയാക്കിയ നന്ദന ബിജുകുമാറിനെ വേദിയിൽ ആദരിച്ചു. മൂന്നാം ക്ലാസ്സ്‌ മുതൽ സ്കൂളിലും ഖത്തറിലെ വിവിധ സ്റ്റേജുകളിലും ഗാനരംഗത്ത് സജീവമായ നന്ദിത ജയദേവൻ തുടർ പഠനത്തിന് നാട്ടിലേക്ക് പോകുന്നതിന്റെ യാത്രയപ്പും വേദിയിൽ നടന്നു. 

     

തുടർന്ന് സമീർ തൃശ്ശൂരിന്റെ നേതൃത്വത്തിൽ അജ്മൽ, മേഘ ജിഷ്ണു, സവാദ്, ഹിബ ഷംന, ഹന ത്വയ്യിബ്, റസ്ലെഫ് തുടങ്ങി ഗായകർക്കൊപ്പം ഐമാക്ക് ഖത്തറിന്റെ ഗായകരായ ഹനീസ് ഗുരുവായൂർ, റഫീഖ് കുട്ടമംഗലം,നിയാസ് കാളികാവ്,വിസ്മയ ബിജുകുമാർ,നന്ദിത ജയദേവൻ,റിയാസ് വാഴക്കാട്, റഫീഖ് വാടാനപ്പള്ളി തുടങ്ങിയവർ പങ്കെടുത്ത ഗാനമേളയും, അമൃത മിഥുൻ, അശ്വതി കൃഷ്ണകുമാർ, വിദ്യാർഥികളായ ദക്ഷിണ കിരൺ, ഫാത്തിമ സിഹ്നി എന്നിവരുടെ ഡാൻസും പരിപാടികൾക്ക് മികവേകി.                 

അഞ്ച് മണിക്കൂറിലേറെ നീണ്ടുനിന്ന പരിപാടിയുടെ ആംങ്കറിങ് മഞ്ചു അറക്കൽ നിർവഹിച്ചു.         


കലാ രംഗത്ത് താല്പര്യമുള്ള ഇന്ത്യൻ വിദ്യാർത്ഥികളെയും, പുതിയ കലാകാരന്മാർക്കും, എഴുത്തുകാർക്കും, നിരൂപകർക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം നൽകുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, 

അതോടൊപ്പം അവധിയോ, വിശ്രമമോ ഇല്ലാതെ ജോലിയിലേർപ്പെടുന്ന വീട്ടു ജോലിക്കാർക്കും, ഗ്രോസറി, റെസ്റ്റോറന്റ്, നിർമ്മാണ മേഖലയിൽ നിന്നുള്ള തൊഴിലാളികൾക്കും മുൻഗണന നൽകി  പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്ക് സൗകര്യം ഏർപ്പെടുത്തുക, നോർക്ക,ക്ഷേമനിധി ഇൻഷുറൻസ് തുടങ്ങി സർക്കാർ സ്കീമുകൾ തൊഴിലിടങ്ങളിൽ പരിചപ്പെടുത്തുകയും ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ രജിസ്ട്രേഷൻ ചെയ്തുകൊടുക്കുകയും ചെയ്യുക എന്നതും ഐമാക്ക് ഖത്തർ രൂപീകരണത്തിന്റെ ലക്ഷ്യമാണെന്ന് ചെയർമാൻ സിദ്ദിഖ് ചെറുവല്ലൂർ പറഞ്ഞു.


വൈകുന്നേരം 6 മണി മുതൽ 11 വരെ നീണ്ട ലോഞ്ചിങ് ആൻഡ് കൾച്ചറൽ പരിപാടികൾക്ക് ഡയറക്ടർ ബോർഡ്‌ അംഗങ്ങളായ സുരേഷ് ഹരിപ്പാട്, സുറുമ ലത്തീഫ്, ബിജുകുമാർ,ബഷീർ അമ്പലത്ത്, നസീഫ് കീഴാറ്റൂർ, റഫീഖ് കുട്ടമംഗലം, ഹനീസ് ഗുരുവായൂർ, ഗിരീഷ് ചെങ്ങന്നൂർ, സവിത കുമാരി തുടങ്ങിയവർ നേതൃത്വം നൽകി. 


ലോഞ്ചിങ്ങിലും കലാപരിപാടികളിലും പങ്കെടുത്ത എല്ലാവർക്കും ഐമാക്ക് ഖത്തർ ഷോ ഡയറക്ടർ സമീർ തൃശ്ശൂർ നന്ദി പറഞ്ഞു.          

ഐമാക്ക് ഖത്തർ എന്ന ഈ കൂട്ടായ്മ ദേശ,ഭാഷ, രാഷ്ട്രീയ,സാമുദായിക പരിഗണനകൾ നോക്കാതെ പ്രവർത്തിക്കുമെന്നും എല്ലാവരുടേയും പിന്തുണയും സഹകരണവും ഉണ്ടാവണമെന്നും അഡ്വയ്‌സറി ബോർഡ് ചെയർമാൻ അബ്ദുൽ സത്താർ അഭ്യർത്ഥിച്ചു.

Follow us on :

Tags:

More in Related News